ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തിയ രാഹുലിനെ തടഞ്ഞ പോലീസ് നടപടി അസ്വീകാര്യവും ഭരണഘടനാപരവും ജനാധിപത്യപരവുമായ എല്ലാ മാനദണ്ഡങ്ങളും തകര്‍ക്കുന്നതാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിനാശകരമായ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ മണിപ്പൂരില്‍ രാഹുലിന്റെ അനുകമ്പയോടെയുള്ള പ്രവര്‍ത്തനങ്ങളെ തടയാന്‍ സ്വേച്ഛാദിപത്യ രീതികള്‍ പ്രയോഗിക്കുകയാണെന്ന് ഖാര്‍ഗെ ആരോപിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മണിപ്പൂരില്‍ സംഘര്‍ഷമല്ല സമാധാനമാണ് വേണ്ടതെന്നും മണിപ്പുര്‍ വിഷയത്തില്‍ മൗനം വെടിയാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഷ്ണുപുരില്‍വെച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് രാഹുൽ ​ഗാന്ധിയുടെ വാഹനവ്യൂഹത്തെ പോലീസ് തടഞ്ഞതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുലിന്റെ സന്ദര്‍ശനത്തിനിടെയുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 


ALSO READ: സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്?


അതേസമയം പോലീസ് സംഘം രാഹുലിനെ തടഞ്ഞത്  മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന്റെ നിര്‍ദേശ പ്രകാരമാണ് എന്ന്  മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര ആരോപിച്ചു. രാഹുലിനെ സ്വീകരിക്കാന്‍ ജനങ്ങള്‍ റോഡിന് ഇരുവശങ്ങളിലും കാത്തിരിക്കുകയായിരുന്നു. പക്ഷെ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു. മുഖ്യമന്ത്രിയാണ് ബീരേന്‍ സിങ്ങാണ് ഇതിനുള്ള നിര്‍ദേശം നൽകിയതെന്ന് മണിപ്പുര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര ആരോപിച്ചു.


 രാഹുലിനെ സ്വീകരിക്കാന്‍ ജനങ്ങള്‍ റോഡിന് ഇരുവശങ്ങളിലും കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പോലീസ് റോഡ് ബ്ലോക്ക് ചെയ്തു. ഇതിനുള്ള നിര്‍ദേശം മുഖ്യമന്ത്രിയാണ് നല്‍കിയതെന്നാണ് താന്‍ കേട്ടതെന്നും ബിജെപി ഇതിനെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും മേഘചന്ദ്ര വിശദീകരിച്ചു.


അതിനിടയിൽ രാഹുലിന്റെ മണിപ്പുര്‍ സന്ദര്‍ശനത്തെ ബിജെപി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയും ഉത്തരവാദിത്വവും ഒരിക്കലും ഒന്നിച്ച് പോകില്ലെന്നും വളരെ നിരുത്തരവാദപരമായ പെരുമാറ്റമാണ് രാഹുലിന്റെതെന്നും ബിജെപി നേതാവ് സബിത് പാത്ര പറഞ്ഞു. മണിപ്പൂരിലെ നിലവിലെ സാഹചര്യത്തിന് പ്രധാന പങ്കുവഹിച്ചത് കോണ്‍ഗ്രസാണെന്നും അദ്ദേഹം ആരോപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.