Suresh Gopi: സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്?

Suresh Gopi to Central Ministry: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. 

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 04:59 PM IST
  • ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
  • കേരളത്തിലെ 140 അംഗ നിയമസഭയിൽ ബിജെപിക്ക് ഒരു പ്രതിനിധി പോലും ഇല്ലെന്നത് പാർട്ടിയെ വല്ലാതെ അലട്ടുന്നുണ്ട്.
Suresh Gopi: സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്?

ന്യൂഡൽഹി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് സൂചന.  2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ് ഗോപിയെയും ഉൾപ്പെടുത്തിയേക്കുമെന്ന വിവരം പുറത്തുവരുന്നത്. ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

കേരളത്തിലെ 140 അംഗ നിയമസഭയിൽ ബിജെപിക്ക് ഒരു പ്രതിനിധി പോലും ഇല്ലെന്നത് പാർട്ടിയെ വല്ലാതെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി ശ്രമം നടത്തുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്നാണ് മത്സരിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂർ തന്നെയാകും സുരേഷ് ഗോപിയുടെ തട്ടകം. 2014ലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് ചേരും.

ALSO READ: ഉത്തർ പ്രദേശ് പോലീസിൽ എസ്ഐ ആകാം, 80000 രൂപ വരെ വാങ്ങാം ശമ്പളം

അതേസമയം മണിപ്പൂരിൽ എത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷം. ഇതിനെ തുടർന്ന് പോലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീർ വാതകം പ്രയോ​ഗിക്കുകയും ചെയ്തു. ഇംഫാൽ വിമാനത്താവളത്തിൽനിന്ന് 20 കിലോമീറ്റർ അകലെ ബിഷ്ണുപുരിൽ ബാരിക്കേഡ് സ്ഥാപിച്ച് രാഹുലിന്റെ വാഹനം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം തുടങ്ങിയത്.

രാഹുൽ ഇംഫാലിലേക്കു സംഘർഷാവസ്ഥ കണക്കിലെടുത്ത് മടങ്ങി. ഉച്ചയ്ക്ക് 12.30 തൊട്ട്d രണ്ടു മണിക്കൂറോളം രാഹുൽ വാഹനത്തിൽ തുടർന്നു. ഏതു സാഹചര്യത്തിലും മെയ്തെയ് ക്യാംപും ചുരാചന്ദ്പുരും സന്ദർശിക്കുന്നതിൽനിന്നു രാഹുൽ പിന്നോട്ടില്ലെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.ഹെലികോപ്റ്ററിൽ രാഹുൽ യാത്ര തുടരുമെന്നു പാർട്ടിവൃത്തങ്ങൾ അറിയിച്ചു. 

മണിപ്പൂരിൽ നൂറുകണക്കിനു സ്ത്രീകൾ രാഹുലിനു വഴിയൊരുക്കാനെത്തിയ പൊലീസുമായി ഏറ്റുമുട്ടിയതോടെയാണ് പ്രദേശത്തു സംഘർഷം രൂക്ഷമായത്. ഇവരെ തുരത്തുന്നതിനു വേണ്ടിയാണ് പൊലീസ് ആകാശത്തേക്കു വെടിവച്ചത്.  മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നിൽക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News