Lok Sabha Election 2024:  ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ചില സംസ്ഥാനങ്ങളില്‍ തണുപ്പന്‍ പ്രതികരണമാണ് ഉണ്ടായത് എങ്കില്‍ ചില സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Doordarshan's New Logo: ഇത് ബിജെപിയുടെ കാവിവൽക്കരണത്തിന്‍റെ പ്രിവ്യൂ.... ദൂരദർശന്‍റെ പുതിയ ലോഗോ വിവാദത്തിലേയ്ക്ക്   
 
രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ മൂർച്ചയേറിയ പ്രസ്താവനകളും പഴയ വിവാദങ്ങളും പ്രശ്നങ്ങളും തലപൊക്കുകയാണ്. അതിനിടെ പ്രധാനമന്ത്രി മോദി നടത്തിയ ഒരു പരാമര്‍ശം വന്‍ വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്.  


Also Read:  Horoscope Today, April 22, 2024: ഈ രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ നേട്ടം, ഇന്നത്തെ രാശിഫലം
 
രാജസ്ഥാനിലെ ബൻസ്‌വാരയിൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ മുസ്ലീങ്ങളെക്കുറിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ഇപ്പോള്‍ വന്‍ വിവാദമായി മാറിയിരിയ്ക്കുകയാണ്. രാജ്യത്തിന്‍റെ സമ്പത്ത്  കോണ്‍ഗ്രസ്‌ പാര്‍ട്ടി നുഴഞ്ഞുകയറ്റക്കാർക്ക് (മുസ്ലീങ്ങള്‍ക്ക്) വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.  2006 ഡിസംബറിൽ  കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തിക മുൻഗണനകളെക്കുറിച്ചുള്ള ദേശീയ വികസന കൗൺസിലിന്‍റെ യോഗത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് നടത്തിയ അഭിപ്രായത്തെ പരാമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിഇപ്രകാരം പറഞ്ഞത്. 


മുന്‍പ് അവരുടെ (കോൺഗ്രസ്) സർക്കാർ അധികാരത്തിലിരുന്നപ്പോൾ, രാജ്യത്തിന്‍റെ സ്വത്തിൽ മുസ്ലീങ്ങൾക്കാണ് ആദ്യ അവകാശം എന്ന് പറഞ്ഞിരുന്നു. ഇതിനർത്ഥം ഈ സ്വത്ത് അവര്‍ ആർക്ക് വിതരണം ചെയ്യും? കൂടുതൽ കുട്ടികളുള്ളവർക്ക് ഇത് വിതരണം ചെയ്യും. നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യും, നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് നല്‍കണോ? പ്രധാനമന്ത്രി ചോദിച്ചു. 



അതേസമയം, മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിന് തിരി കൊളുത്തിയിരിയ്ക്കുകയാണ്. രാജ്യം ഇന്ന് നേരിടുന്ന യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വഴി തിരിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.  


ഡോ. മന്‍ മോഹന്‍ സിംഗിനെതിരായ പ്രധാനമന്ത്രി മോദിയുടെ ആരോപണത്തോട് പ്രതികരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, യഥാര്‍ത്ഥ പ്രശ്‌നങ്ങളിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത് എന്ന് പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയാണ് പ്രധാനമന്ത്രിയുടെ പ്രതികരണങ്ങളില്‍ നിഴലിക്കുന്നത് എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. രാജ്യം ഇപ്പോൾ  തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യയ്ക്ക് പിഴവ് സംഭവിക്കില്ല," ഗാന്ധി പറഞ്ഞു.


തിരഞ്ഞെടുപ്പിൽ വിജയിക്കാനായി പ്രധാനമന്ത്രി മോദി നുണയ്ക്ക് പിന്നാലെ നുണകള്‍ പറയുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര എക്‌സിന്‍റെ വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.


പ്രതിപക്ഷ കക്ഷിയായ ഇന്ത്യയുടെ ഭാഗമായ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവും ഈ വിഷയത്തില്‍ പ്രധാനമന്ത്രി മോദിയെ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുണകൾ രാജ്യത്തിന് മാത്രമല്ല, ലോകം മുഴുവനും അറിയാം, കോൺഗ്രസിന്‍റെ 'ന്യായ പത്ര'ത്തെക്കുറിച്ചും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനെക്കുറിച്ചും അദ്ദേഹം നുണ പ്രചരിപ്പിച്ച രീതി വൃത്തികെട്ട രാഷ്ട്രീയത്തിന്‍റെ ഉദാഹരണമാണ് എന്നും അഖിലേഷ് പറഞ്ഞു. 
 
മുസ്ലീങ്ങളുടെ ആദ്യ അവകാശം? മൻമോഹൻ അന്ന് പറഞ്ഞത്.... 


പ്രധാനമന്ത്രിയുടെ പരാമര്‍ശം വിവാദമായപ്പോള്‍  2006ൽ പുറത്തുവന്ന മൻമോഹൻ സിംഗിന്‍റെ വീഡിയോ മുഴുവന്‍ കാണണമെന്നും, അദ്ദേഹം അഭിപ്രായപ്പെട്ടത് രാജ്യത്തെ ദുർബല വിഭാഗത്തെക്കുറിച്ചായിരുന്നു എന്നും കോണ്‍ഗ്രസ്‌ പറയുന്നു.   



2006ലും  പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ പ്രസ്താവനയെച്ചൊല്ലി ഏറെ വിവാദങ്ങളുണ്ടായിരുന്നു. രാജ്യത്തിന്‍റെ വിഭവങ്ങളിൽ 'ആദ്യ അവകാശം' ന്യൂനപക്ഷ സമുദായത്തിന്, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞതായി ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി ആ വിഷയം വീണ്ടും അവതരിപ്പിച്ചു പുതിയ ഒരു വിവാദത്തിന് തുടക്കമിട്ടിരിയ്ക്കുകയാണ്. എന്നാൽ, ഒബിസി, ന്യൂനപക്ഷങ്ങൾ, എസ്‌സി-എസ്‌ടി, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തെക്കുറിച്ചാണ് അന്ന്  പ്രധാനമന്ത്രി മന്‍മോഹന്‍ സംസാരിച്ചതെന്ന് കോൺഗ്രസ് പറയുന്നു. 
 
ഡോ. മൻമോഹൻ സിംഗ് എന്താണ് പറഞ്ഞത്?


 


22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ബിജെപി പങ്കുവെച്ചിരിക്കുന്നത്. 2006-ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ പറയുന്നത്...  'ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് വികസനത്തിന്‍റെ തുല്യ നേട്ടം ഉറപ്പാക്കാൻ നമ്മൾ നൂതന പദ്ധതികൾ ആവിഷ്കരിക്കണം. വിഭവങ്ങളുടെ കാര്യത്തിൽ അവർക്ക് ആദ്യ അവകാശം ഉണ്ടായിരിക്കണം. ഈ വരികള്‍ക്ക് മുന്‍പ്  അന്നത്തെ പ്രധാനമന്ത്രി തന്‍റെ പ്രസംഗത്തിൽ സമൂഹത്തിലെ എല്ലാ പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെയും, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ  വികസനത്തിന്‍റെ നേട്ടങ്ങളിൽ തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ദേശീയ വികസന കൗൺസിൽ യോഗത്തിൽ സംസാരിക്കവേ ആയിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്  ഇപ്രകാരം അഭിപ്രായപ്പെട്ടത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.