Doordarshan's New Logo: ഇത് ബിജെപിയുടെ കാവിവൽക്കരണത്തിന്‍റെ പ്രിവ്യൂ.... ദൂരദർശന്‍റെ പുതിയ ലോഗോ വിവാദത്തിലേയ്ക്ക്

ദൂരദർശന്‍റെ ലോഗോയുടെ നിറം മാറ്റത്തില്‍  ഭാരതീയ ജനതാ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരിയ്ക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Apr 22, 2024, 11:51 AM IST
  • ദൂരദർശൻന്‍റെ ലോഗോയുടെ നിറം മാറ്റം പ്രതിപക്ഷ ക്യാമ്പിൽ നിന്ന് കടുത്തവിമർശനത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്. കൂടാതെ, സോഷ്യല്‍ മീഡിയയിലും പുതിയ ലോഗോ രൂക്ഷ വിമര്‍ശനം നേരിട്ടു.
Doordarshan's New Logo: ഇത് ബിജെപിയുടെ കാവിവൽക്കരണത്തിന്‍റെ പ്രിവ്യൂ.... ദൂരദർശന്‍റെ പുതിയ ലോഗോ വിവാദത്തിലേയ്ക്ക്

New Delhi: പബ്ലിക് ബ്രോഡ്‌കാസ്റ്ററായ ദൂരദർശന്‍ കഴിഞ്ഞ ദിവസം അതിന്‍റെ ലോഗോ ചുവപ്പിൽ നിന്ന് ഓറഞ്ചിലേക്ക് മാറ്റിയിരുന്നു. ദൂരദർശൻന്‍റെ ഇംഗ്ലീഷ് വാർത്താ ചാനലായ ഡിഡി ന്യൂസ് അടുത്തിടെ എക്‌സിൽ ഒരു പുതിയ പ്രൊമോഷണൽ വീഡിയോ പങ്കിടുന്നതിനിടെയാണ് പുതിയ  ലോഗോ വെളിപ്പെടുത്തിയത്.

Also Read:  Horoscope Today, April 22, 2024: ഈ രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ നേട്ടം, ഇന്നത്തെ രാശിഫലം  

എന്നാല്‍, ദൂരദർശൻന്‍റെ ലോഗോയുടെ നിറം മാറ്റം  പ്രതിപക്ഷ ക്യാമ്പിൽ നിന്ന് കടുത്തവിമർശനത്തിന് ഇടയാക്കിയിരിയ്ക്കുകയാണ്. കൂടാതെ, സോഷ്യല്‍ മീഡിയയിലും പുതിയ ലോഗോ രൂക്ഷ വിമര്‍ശനം നേരിട്ടു. പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദൂരദർശന്‍റെ ലോഗോയുടെ "കാവിവൽക്കരണം" വേദനാജനകമാണെന്നായിരുന്നു ദൂരദർശന്‍റെ മാതൃസംഘടനയുടെ മുൻ മേധാവിയും തൃണമൂൽ എംപിയുമായ ജവഹർ സിർകാര്‍ അഭിപ്രായപ്പെട്ടത്.  

അതേസമയം, ദൂരദർശന്‍റെ ലോഗോയുടെ നിറം മാറ്റത്തില്‍  ഭാരതീയ ജനതാ പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തിയിരിയ്ക്കുകയാണ്. ഇത് രാജ്യത്തെ 
കാവിവൽക്കരിക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ പ്രിവ്യൂ ആണ് എന്നായിരുന്നു സ്റ്റാലിന്‍ അഭിപ്രായപ്പെട്ടത്.

"ദൂരദർശന് കാവി നിറം നൽകി" ഇത്തരം (ലോഗോ മാറ്റം) നടപടികൾ) കാവി വത്ക്കരണത്തിന്‍റെ  മുന്നോടിയാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇത്തരം ഫാസിസത്തിനെതിരെയുള്ള  പൊതുജനങ്ങളുടെ പ്രതികരണം വ്യക്തമാക്കും",  മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ അദ്ദേഹം കുറിച്ചു. 

ദേശീയ ബ്രോഡ്കാസ്റ്ററായ ദൂരദർശൻ അതിന്‍റെ ചരിത്രപരമായ ലോഗോയിൽ ചുവപ്പ് നിറത്തിന് പകരം ഓറഞ്ച് നിറമാകുന്നതായി ഏപ്രിൽ 16 ന് പ്രഖ്യാപിച്ചു, ഇത് വിവാദത്തിന് കാരണമായി. ദേശീയ ബ്രോഡ്കാസ്റ്ററെ കാവിവൽക്കരിച്ചുവെന്ന് ആരോപിച്ച്  പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിക്ഷേധം രേഖപ്പെടുത്തി. 

പ്രതിപക്ഷ വിമർശനത്തിന് മറുപടിയായി പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി, പുതിയ ഡിഡി ലോഗോയ്ക്ക് "കാവിയല്ല, ആകർഷകമായ ഓറഞ്ച് നിറമാണ്" ഉള്ളതെന്ന് വ്യക്തമാക്കി. കൂടാതെ, കഴിഞ്ഞ 6 വര്‍ഷത്തിലേറെയായി  ലോഗിയുടെ മാറ്റത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News