New Delhi: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചതില്‍ രാജ്യ തലസ്ഥാനത്ത് വന്‍ പ്രതിഷേധത്തിന് കോണ്‍ഗ്രസ്‌. കോണ്‍ഗ്രസിനൊപ്പം നിരവധി പ്രതിപക്ഷ പാർട്ടികളും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Disqualify Rahul Gandhi: രാഹുൽഗാന്ധിയെ അയോഗ്യനാക്കണമെന്ന പരാതിയില്‍ നിയമോപദേശം തേടി സ്പീക്കർ, കോണ്‍ഗ്രസില്‍ അങ്കലാപ്പ്  


2019ലെ ക്രിമിനൽ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയ്ക്ക് വ്യാഴാഴ്ച സൂറത്തിലെ സിജെഎം കോടതിയാണ് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്. മാനനഷ്ടക്കേസില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയാണ് ഇത്.
കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ കോൺഗ്രസും മറ്റ് നിരവധി പ്രതിപക്ഷ പാർട്ടികളും അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. വിധിയിൽ അസ്വസ്ഥരായ കോൺഗ്രസ്, ഗുജറാത്ത് കോടതിയുടെ വിധിക്കെതിരെ വെള്ളിയാഴ്ച (മാർച്ച് 24) ഡൽഹി വിജയ് ചൗക്കിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിയ്ക്കുകയാണ്.


Also Read:  Gold Rate Today: സ്വര്‍ണവില പവന് 44,000!! രണ്ട് ദിവസംകൊണ്ട് ഉയർന്നത് 640  രൂപ


'മോദി' എന്ന കുടുംബപ്പേരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ നല്‍കിയ മാനനഷ്ടക്കേസിൽ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു റാലിയിൽ, "എല്ലാ കള്ളന്മാരുടെയും പേരിന് പിന്നില്‍ മോദിയെന്ന പേര് എങ്ങിനെ ഉണ്ടാവുന്നു?  നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എങ്ങനെ ഇവർക്കെല്ലാം മോദി എന്ന് പൊതുവായ കുടുംബപ്പേരുണ്ടായി? രാഹുല്‍  ഗാന്ധിയുടെ ഈ പരാമർശത്തിന്‍റെ പേരിലാണ് കോടതി ഇപ്പോള്‍  രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചിരിയ്ക്കുന്നത്. എന്നാൽ ജാമ്യം ലഭിച്ച രാഹുലിന് അപ്പീൽ നൽകാനായി 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചിട്ടുണ്ട്.   
 
അതേസമയം, കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോണ്‍ഗ്രസ്‌ പ്രതികരിച്ചു. വിധി വന്നതിന് പിന്നാലെ പാർട്ടിദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ മുതിർന്ന നേതാക്കളുമായും എംപിമാരുമായും തന്‍റെ വസതിയിൽ ചർച്ച നടത്തി. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് പ്രതിപക്ഷ നേതാക്കളുമായി പാർട്ടി യോഗം ചേരുമെന്നും പാർലമെന്‍റ് ഹൗസിൽ നിന്ന് വിജയ് ചൗക്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.


"ഈ വിഷയത്തിൽ തിങ്കളാഴ്ച ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌  പ്രതിഷേധം സംഘടിപ്പിക്കും. വിഷയം നിയമപരമായ പ്രശ്‌നമല്ല, മറിച്ച് രാജ്യത്തെ ജനാധിപത്യത്തിന്‍റെ ഭാവിയുമായി ബന്ധപ്പെട്ട ഗുരുതരമായ രാഷ്ട്രീയ പ്രശ്‌നമാണ്,” ജയറാം രമേശ് പറഞ്ഞു.


മോദി സർക്കാരിന്‍റെ പകപോക്കലിന്‍റെയും ഭീഷണിയുടെയും ഭീഷണിയുടെയും രാഷ്ട്രീയത്തിന്‍റെ മറ്റൊരു പ്രധാന ഉദാഹരണമാണിത്. ഞങ്ങൾ ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. അത്തരം രാഷ്ട്രീയത്തിൽ ഞങ്ങൾ തലകുനിക്കുകയോ ഭയപ്പെടുകയോ ചെയ്യില്ല, ഇതൊരു പ്രധാന രാഷ്ട്രീയ പ്രശ്നമാക്കി മാറ്റും. "അദ്ദേഹം തുടർന്നു പറഞ്ഞു.


ദേശീയ തലസ്ഥാനത്ത് ഒരു പ്രതിഷേധ മാർച്ചിന് പുറമേ, മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് മേധാവികളും വിധിക്കെതിരെയും രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിക്കെതിരെയും പ്രതിഷേധ മാർച്ചുകൾ നടത്തിയേക്കും എന്നാണ് സൂചന. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.