Uttar Pradesh Assembly Election 2022: യോഗിയെ നേരിടാന്‍ പ്രിയങ്ക..!! തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ലെന്ന് കോണ്‍ഗ്രസ്
നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. 2022 ന്‍റെ തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍.
Mission Uttar Pradesh 2022: നിയമസഭ തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശ്. 2022 ന്‍റെ തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍.
BJP, കോണ്‍ഗ്രസ്, SP, BSP തുടങ്ങിയ പ്രമുഖ പാര്‍ട്ടികളും എണ്ണമറ്റ ചെറു പാര്‍ട്ടികളും ഉത്തര്‍ പ്രദേശില്‍ സജീവമാണ്. ഇതിനോടകംതന്നെ BJP, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് തുടങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള നീക്കങ്ങളും തയ്യാറെടുപ്പുകളും ആരംഭിച്ചുകഴിഞ്ഞു.
പാര്‍ട്ടിയുടെ ശക്തനായ നേതാവും മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, പഴയ പ്രതാപം വീണ്ടെടുത്ത് ഉത്തര്‍ പ്രദേശില്‍ അധികാരം പിടിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ് (Congress). ഇക്കുറി വനിതാ സാരഥിയ്ക്കൊപ്പമാണ് കോണ്‍ഗ്രസ് മുന്നേറ്റത്തിന് ശ്രമിക്കുന്നത്...!!
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി (Priyanka Gandhi) നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് (Salman Khurshid) ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. സംസ്ഥാനത്ത് വിജയം നേടാന്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കഠിനാധ്വാനം ചെയ്യുകയാണെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് പിന്നീട് പ്രിയങ്ക പ്രഖ്യാപിക്കുമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
ജനങ്ങളുമായി സംവദിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ ശേഷം കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതായിരിയ്ക്കും പ്രകടനപത്രിക എന്ന് അദ്ദേഹം സൂചന നല്‍കി.
എന്നാല്‍, തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കിയത്. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യത്തിന് താത്പര്യമുള്ളവരെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, 2017ല്‍ നടന്ന തിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെ ദയനീയ പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ച വച്ചത്. മികച്ച വിജയം നേടിയ BJP, ആകെയുള്ള 403 സീറ്റുകളില്‍ 312 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ SP-കോണ്‍ഗ്രസ് സഖ്യമായാണ് മത്സരിച്ചത്. SP 47 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 7 സീറ്റ് മാത്രമാണ് നേടിയത്. BSP 19 സീറ്റില്‍ വിജയം നേടിയിരുന്നു.
ജാതി സമവാക്യങ്ങള്‍ ഏറെ നിര്‍ണ്ണായകമായ ഉത്തര്‍ പ്രദേശില്‍ ജനസമ്മിതി നേടുക എന്നത് ഏറെ കഠിനമാണ്. യാദവ സമുദായത്തിന്‍റെ വോട്ട് SP നേടുമ്പോള്‍ പിന്നോക്ക സമുദായത്തിന്‍റെ വോട്ട് BSPയുടെ പെട്ടിയിലാണ് വീഴുക. മുസ്ലീം , സവര്‍ണ്ണ വോട്ടില്‍ കോണ്‍ഗ്രസ് നോട്ടമിടുമ്പോള്‍, ഉത്തര്‍ പ്രദേശ് ലക്ഷ്യമാക്കി ഒവൈസിയും എത്തുന്നുണ്ട്.
Also Read: Mission Rojgar; 4 മാസത്തിനുള്ളില്‍ 50 ലക്ഷം തൊഴിലവസരങ്ങള്‍...!!
ഹിന്ദുത്വ അജണ്ടയിലുറച്ചാണ് ഇത്തവണയും BJP തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് റിപ്പോര്‍ട്ട്... സമുദായ ധ്രുവീകരണം ശക്തമായ ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...