മുംബൈ: ആശങ്കകള്‍ക്ക് വിരമമായി...  മഹാരാഷ്ട്ര  മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എതിരില്ലാതെ നിയമസഭയില്‍ എത്തുമെന്ന് ഉറപ്പായി... അഭ്യൂഹങ്ങളെ പൊളിച്ചടുക്കി  കോണ്‍ഗ്രസ്...!!


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ്‌ 21ന് നടക്കാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 2 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ്‌ തീരുമാനം. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഒരു  സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ്‌ തീരുമാനിക്കുകയായിരുന്നു. ഇതോടെ ഉദ്ധവ് താക്കറെ  എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.


ആകെ 9  സീറ്റിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ 5   സീറ്റുകളിലാണ് ശിവസേന, എൻസിപി, കോൺഗ്രസ് മഹാ വികാസ് അഖാഡി സംഖ്യം മത്സരിക്കുന്നത്. ഇതിൽ 2  സീറ്റുകളിലാണ് കോൺഗ്രസ്  മത്സരിക്കുകയെന്ന് മുന്‍പേ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.


27 എംഎല്‍എമാരുടെയോ എംഎല്‍സിമാരുടെയോ പിന്തുണയുണ്ടെങ്കില്‍ മാത്രമേ  ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് വിജയിക്കാന്‍ സാധിക്കൂ.  കോണ്‍ഗ്രസ്‌  ഒരു സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതോടെ മഹാ വികാസ് അഖാഡി സംഖ്യത്തിന്‍റെ 5 സ്ഥാനാര്‍ഥികളുടെയും  വിജയം ഉറപ്പായി....   
 
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിയമസഭയിലോ, കൗൺസലിലോ അംഗമല്ല. അതിനാല്‍  അധികാരമേറ്റ് 6 മാസത്തിനകം സഭയിൽ അംഗമാകേണ്ടത് അനിവാര്യമാ. അതനുസരിച്ച് മെയ്‌ 27നകം സഭയിൽ അംഗമായില്ലെങ്കിൽ മുഖ്യമന്ത്രിസ്ഥാനം അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വരുമായിരുന്നു


അതേസമയം,  നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് നാലിന് പുറത്തിറങ്ങി.
മെയ് 11 വരെ നാമനി‍ര്‍ദേശ പത്രികകള്‍ സമ‍ര്‍പ്പിക്കാനുള്ള സമയം.  മെയ് 12നാണ് നാമനി‍ര്‍ദേശ പത്രികയുടെ സൂക്ഷമപരിശോധന നടക്കുക. മെയ് 14 വരെ നാമനി‍ര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം. 
മെയ്21 ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. വൈകിട്ട് അ‍ഞ്ച് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 


മഹാരാഷ്ട്ര വിധാന്‍ സഭ എന്ന പേരിലാണ് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ കൗണ്‍സില്‍ അറിയപ്പെടുന്നത്. ആറ് വര്‍ഷമാണ് അം​ഗത്വ കാലാവധി. 78 അം​ഗ സംഭയില്‍ 66 പേ‍ര്‍ തിരഞ്ഞെടുപ്പിലൂടേയും ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ താത്പര്യപ്രകാരം ​ഗവര്‍ണറുടെ നോമിനേഷനിലൂടെയുമാണ് അം​ഗത്വം നേടുക.