JDU MP Controversial Speech: എൻഡിഎയ്ക്ക് വോട്ട് ചെയ്യാത്ത മുസ്‌ലിങ്ങള്‍ക്കും യാദവര്‍ക്കും വേണ്ടി ഒന്നുംചെയ്യില്ല; ജെഡിയു എം.പി
നിങ്ങൾ എന്നെ കാണുവാൻ എത്തുകയാണെങ്കില് ചായയും ലഘുഭക്ഷണവും നൽകി ബഹുമാനത്തോടെതന്നെ പരിഗണിക്കും. എന്നാൽ നിങ്ങളുടെ പ്രശ്‌നങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കില്ല...
പറ്റ്‌ന: ബീഹാറിൽ വിവാദ പ്രസംഗവുമായി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയുവിന്റെ എംപി. ദേവേഷ് ചന്ദ്ര ഠാക്കൂര്‍. ബിജെപി നേതൃത്വം നൽകുന്ന എന്‍.ഡി.എയ്ക്ക് വോട്ടുചെയ്യാത്ത മുസ്‌ലിങ്ങള്‍ക്കും യാദവര്‍ക്കും വേണ്ടി താന്‍ ഒന്നും ചെയ്യില്ലെന്നായിരുന്നു എംപിയുടെ പരാമർശം. ബീഹാറിലെ സീതാമഡ് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ദേവേഷ് ചന്ദ്ര ഠാക്കൂര്‍. അധികാരമേറ്റതിന് പിന്നാലെ തന്നെ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് ദേവേഷ്. എംപിയുടെ പ്രസംഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
'എന്റെ പാര്‍ട്ടി ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടുവെന്ന ഒറ്റക്കാരണംകൊണ്ട് നിങ്ങള്‍ എനിക്ക് വോട്ട് ചെയ്തില്ല അതിനാൽ തന്നെ യാദവരോ, മുസ്ലീംഗളോ എന്നിൽ നിന്നും യാതൊരു വിധത്തിലുള്ള സഹായവും പ്രതീക്ഷിക്കേണ്ടതില്ല. നിങ്ങൾ എന്നെ കാണുവാൻ എത്തുകയാണെങ്കില് ചായയും ലഘുഭക്ഷണവും നൽകി ബഹുമാനത്തോടെതന്നെ പരിഗണിക്കും. എന്നാൽ നിങ്ങളുടെ പ്രശ്‌നങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കില്ല. ബിജെപിയമായുളള എന്റെ പാർട്ടി സഖ്യമുണ്ടാക്കി എന്ന കാരണത്താൽ നിങ്ങള്‍ തനിക്ക് വോട്ട് ചെയ്തില്ല. ആ സാഹചര്യത്തിൽ എനിക്കെങ്ങനെ നിങ്ങളുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കണ്ടെത്താൻ സാധിക്കും.
ALSO READ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസി സന്ദർശിക്കും
സൂരികളുടേയും (മത്സ്യത്തൊഴിലാളി സമുദായം) കല്‍വാര്‍ വിഭാഗത്തില്‍പെട്ടവരുടേയും വോട്ട് തനിക്ക് ലഭിച്ചില്ല. കുഛ്വാഹകള്‍ പോലും തിരഞ്ഞെടുപ്പിൽ തന്നെ പരിഗണിച്ചില്ലെന്നും, അതിന് കാരണം ലാലുപ്രസാദ് യാദവ് നിരവധി കുഛ്വാഹകള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കി എന്നുള്ളതാണെന്നും ദേവേഷ് കുറ്റപ്പെടുത്തി. എംപിയുടെ പ്രസംഗം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ആര്‍.ജെ.ഡി പ്രസംഗത്തിനെതിരെ രംഗത്തെത്തി. എംപിയുടെ പരാമര്‍ശം അപലപനീയമാണെന്നാണ് ആര്‍.ജെ.ഡി. വക്താവും എം.എല്‍.എയുമായ ഭായ് വീരേന്ദ്ര പ്രതികരിച്ചത്. ഒരു എം.പി. എന്നാല്‍ സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടേയും പ്രതനിധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.