കോയമ്പത്തൂർ: Coonoor Helicopter crash: കൂനൂരിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരുടെ മരണത്തിനിടയാക്കിയ  ഹെലികോപ്റ്റർ അപകടത്തിൽ രക്ഷകരായെത്തിയ നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയെ ദത്തെടുക്കുന്നതായി ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ജനറല്‍ ഓഫിസര്‍ ലഫ്. ജനറല്‍ എ. അരുണ്‍ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ വെല്ലിങ്ടൺ പട്ടാള കേന്ദ്രത്തിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.  നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്‌ടറെ അയയ്ക്കുമെന്നും, ഇവർക്ക് എന്തെങ്കിലും ചികിത്സയുടെ ആവശ്യം വന്നാൽ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ എത്തിയാൽ മതിയെന്നും ലഫ്. ജനറൽ എ അരുൺ അറിയിച്ചു. 


Also Read: Coonoor crash| മലയാളി ഫോട്ടോഗ്രാഫർ നിരോധിത മേഖലയിൽ എന്തിന് പോയി? കൂനൂർ അപകടത്തിലെ അവസാന ദൃശ്യങ്ങളിൽ അന്വേഷണം


ഗ്രാമവാസികൾക്ക് റേഷൻ, പുതപ്പുകൾ, സോളാർ എമർജൻസി ലൈറ്റുകൾ എന്നിവയും വിതരണം ചെയ്തു.  കൂടാതെ അപകടവിവരം ആദ്യം അറിയിച്ച രണ്ടുപേർക്ക് 5000 രൂപ വീതം നൽകുകയും ചെയ്തു. 


ഹെലികോപ്റ്റര്‍ അപകടത്തില്‍ (Coonoor Helicopter Crash) രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ്, അഗ്‌നിശമന വിഭാഗം ജീവനക്കാര്‍, സൈനിക ഉദ്യോഗസ്ഥര്‍, വനം ജീവനക്കാര്‍, മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തുടങ്ങിയവരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിക്കുകയും തമിഴ്നാട് സർക്കാരിനെയും മുഖ്യമന്ത്രി എം സ്റ്റാലിന് നന്ദി അറിയിക്കുകയും ചെയ്തു. 


Also Read: ധീരജവാന് പ്രണാമം, കൂനൂർ അപകടത്തിൽ മരിച്ച വാറണ്ട് ഒാഫീസർ പ്രദീപിൻറെ മൃതദേഹം തൃശ്ശൂരിലെത്തിച്ചു


ഇതിനിടെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ തകർന്ന് വീണ സ്ഥലത്ത് സ്മാരകം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നഞ്ചപ്പസത്രം ഗ്രാമവാസികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കത്ത് കൈമാറിയിട്ടുണ്ട്. 


കത്തിൽ നഞ്ചപ്പസത്രത്തിന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്റർ അപകടമുണ്ടായതിന് (Army Helicpter Crash) പിന്നാലെ നഞ്ചപ്പസത്രത്തിലെ ഗ്രാമവാസികളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി ആദ്യം ഓടിയെത്തിയത്.


Also Read: Viral Video: കുരങ്ങിന് പെട്ടെന്ന് പ്രണയം തോന്നിയാൽ എന്ത് ചെയ്യും, വീഡിയോ കാണൂ..! 


ഹെലികോപ്റ്ററിൽ നിന്നുയർന്ന തീ അണയ്‌ക്കാനും, ഉദ്യോഗസ്ഥരെ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കാനുമെല്ലാം ജനങ്ങൾ മുന്നോട്ട് വന്നു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഈ ഗ്രാമത്തിലെ ജനങ്ങളാണെന്നും ലഫ്. ജനറൽ എ അരുൺ ചടങ്ങിൽ വ്യക്തമാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.