ന്യൂഡൽഹി: Corona Booster: രാജ്യത്ത് മതിയായ വാക്‌സിൻ സ്റ്റോക്ക് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) ബൂസ്റ്റർ ഡോസായി കോവിഷീൽഡ് ഉപയോഗിക്കുന്നതിന് ഡ്രഗ് റെഗുലേറ്റർ ഓഫ് ഇന്ത്യയുടെ അനുമതി തേടി. കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ നേരിടാൻ ഒരു ബൂസ്റ്റർ ഷോട്ടിന്റെ ആവശ്യകതയുണ്ടെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് 


COMMERCIAL BREAK
SCROLL TO CONTINUE READING

യുകെയിൽ അംഗീകരിച്ചു (Approved in UK)


UK ഫാർമസ്യൂട്ടിക്കൽസ് ആൻഡ് ഹെൽത്ത്‌കെയർ റെഗുലേറ്ററി അതോറിറ്റി ഇതിനകം തന്നെ AstraZeneca ChAdOx1 nCoV-19 വാക്‌സിന്റെ ബൂസ്റ്റർ ഡോസ് (Covid Booster Dose) അംഗീകരിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ ഡിസിജിഐയ്ക്ക് അയച്ച അപേക്ഷയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) വ്യക്തമാക്കിയിട്ടുണ്ട്.


Also Read: Omicron variant: 23 രാജ്യങ്ങളില്‍ ഒമിക്രോൺ സ്ഥിരീകരിച്ചതായി WHO മേധാവി


നമ്മുടെ രാജ്യത്തെ ആളുകൾക്കൊപ്പം മറ്റ് രാജ്യങ്ങളിലെ പൗരന്മാരും അതായത് കോവിഷീൽഡിന്റെ രണ്ട് ഡോസുകളും ഇതിനകം സ്വീകരിച്ചിട്ടുള്ളവർ ബൂസ്റ്റർ ഡോസ് ആവശ്യപ്പെടുന്നുവെന്ന് ഡിസിജിഐ പ്രകാശ് കുമാർ സിംഗ് പറഞ്ഞതായി ഔദ്യോഗിക റിപ്പോർട്ടുമുണ്ട്. 


ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് (These states have demanded)


ഈ മഹാമാരിയിൽ (Omicron) നിന്ന് സ്വയം രക്ഷനേടാൻ മൂന്നാമത്തെ ഡോസ്/ബൂസ്റ്റർ ഡോസ് ഒഴിവാക്കരുതെന്നത് ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന്റെ അവകാശമാണെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡിസിജിഐ പറഞ്ഞു. 


Also Read: Omicron Update: ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ച രാജ്യങ്ങളും കേസുകളുടെ എണ്ണവും


ബൂസ്റ്റർ ഡോസിന്റെ ആവശ്യകതയെക്കുറിച്ചുള്ള ശാസ്ത്രീയ തെളിവുകൾ പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക സംഘം പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ നേരത്തെ പാർലമെന്റിൽ അറിയിച്ചിരുന്നു. 


അടുത്തിടെ കേരളം, രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ SARS-CoV-2 ന്റെ പുതിയ വേരിയന്റായ 'Omicron' ന്റെ ഭീഷണി കണക്കിലെടുത്ത് ബൂസ്റ്റർ ഡോസ് അനുവദിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.


Also Read: Horoscope December 02, 2021: ഇടവം, കർക്കടകം, ചിങ്ങം രാശിക്കാർക്ക് ഇന്ന് പ്രതിസന്ധിയുടെ ദിനം, ജോലിയിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം 


ഇക്കാര്യം കോടതിയും പറഞ്ഞിട്ടുണ്ട് (The court has also said this thing)


മറുവശത്ത് ആളുകൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നതിനെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ നവംബർ 25 ന് ഡൽഹി ഹൈക്കോടതി (Delhi High Court) കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടാം തരംഗത്തിന് സമാനമായ സാഹചര്യം ആവശ്യമില്ലെന്നും അതിനാൽ രണ്ട് ഡോസ് കൊറോണ വൈറസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മൂന്നാം ഡോസ് നൽകാമെന്നും അതിനാൽ ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.