Delhi High Court: തിരഞ്ഞെടുപ്പ് റാലികൾക്ക് Mask ആവശ്യമില്ലേ? കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി

രാജ്യത്ത് കോവിഡ്  വ്യാപനം അത്യധികം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍... 

Written by - Zee Malayalam News Desk | Last Updated : Apr 8, 2021, 01:45 PM IST
  • തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും റാലികളിലും Covid ബോധവത്ക്കരണവും മാസ്കിന്‍റെ (Mask) ഉപയോഗവും അനിവാര്യമല്ലേ എന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ചോദ്യം.
  • തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന എല്ലാവരും മാസ്‌ക്കുകൾ നിർബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും പ്രതികരണം തേടിയിരിയ്ക്കുകയാണ്.
Delhi High Court: തിരഞ്ഞെടുപ്പ് റാലികൾക്ക്  Mask ആവശ്യമില്ലേ?  കേന്ദ്രത്തോട്   ഡല്‍ഹി ഹൈക്കോടതി

New Delhi: രാജ്യത്ത് കോവിഡ്  വ്യാപനം അത്യധികം രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍... 

തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും റാലികളിലും  Covid ബോധവത്ക്കരണവും  മാസ്കിന്‍റെ  (Mask) ഉപയോഗവും അനിവാര്യമല്ലേ എന്നായിരുന്നു  ഡല്‍ഹി ഹൈക്കോടതിയുടെ ചോദ്യം.     

രാജ്യത്ത് പല സംസ്ഥാനങ്ങളിലായി  എട്ടു ഘട്ടങ്ങളായി നടന്നുവരുന്ന   നിയമസഭ തിരഞ്ഞെടുപ്പും  (Assembly Elecions 2021) പ്രചാരണ പരിപാടികളും ആധാരമാക്കിയാണ് ഹൈക്കോടതിയുടെ ചോദ്യം. തിരഞ്ഞെടുപ്പ്  പ്രചാരണത്തില്‍ പങ്കെടുക്കുന്ന എല്ലാവരും  മാസ്‌ക്കുകൾ നിർബന്ധമായും ധരിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി   കേന്ദ്ര സര്‍ക്കാരില്‍ നിന്നും കേന്ദ്ര  തിരഞ്ഞെടുപ്പ് കമ്മീഷനിൽ  (Chief Elecion Commission) നിന്നും പ്രതികരണം തേടിയിരിയ്ക്കുകയാണ്. 
 
ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് ജസ്മീത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ്  കേന്ദ്ര സര്‍ക്കാരിനും  കേന്ദ്ര  തിരഞ്ഞെടുപ്പ് കമ്മീഷനും  ഈ വിഷയത്തില്‍  നോട്ടീസ് അയച്ചത്.  ഉത്തർപ്രദേശ്  മുൻ ഡിജിപി വിക്രം സിംഗ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കോവിഡ്  മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പ്രചാരണം നടത്തുന്ന സ്ഥാനാര്‍ഥികള്‍ക്കും  അണികള്‍ക്കും  പ്രചാരണ പരിപാടികളില്‍നിന്നും  വിലക്ക് ഏര്‍പ്പെടുത്തണമെന്നും വിക്രം സിംഗ് ഹര്‍ജിയില്‍  ആവശ്യപ്പെടുന്നുണ്ട്.  ഹര്‍ജിയില്‍  അടുത്ത വാദം കേള്‍ക്കല്‍ ഏപ്രില്‍ 30ന് നടക്കും. 

Also read: Covid Second Wave: കൊറോണയുടെ രണ്ടാം വരവില്‍ വ്യത്യസ്ത രോഗലക്ഷണള്‍, ജാഗ്രത അനിവാര്യം

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്   Mask, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയവ സംബന്ധിച്ച അവബോധം  ഡിജിറ്റൽ, പ്രിന്‍റ്, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നല്‍കണമെന്നും  വിക്രം സിംഗിനുവേണ്ടി ഹാജരായ  അഭിഭാഷകൻ വിരാഗ് ഗുപ്ത ബെഞ്ചിനോട്  അഭ്യര്‍ഥിച്ചു.

കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ  അഭിഭാഷകൻ അനുരാഗ് അലുവാലിയ കേന്ദ്രത്തിന് വേണ്ടി നോട്ടീസ് സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

 

Trending News