കോറോണ: എയർ ഇന്ത്യ സംഘത്തിനെ പ്രശംസിച്ച് പ്രധാനമന്ത്രി
ജപ്പാൻ, ചൈന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യാക്കാരെ എയർ ഇന്ത്യ സംഘമാണ് നാട്ടിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്.
ന്യൂഡൽഹി: വുഹാനിലെ കോറോണ വൈറസ് ലോകമെങ്ങും പടർന്നു പന്തലിക്കുന്ന സാഹചര്യത്തിലും വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ ഒരു മടിയും കാണിക്കാതെ പ്രയത്നിക്കുന്ന എയർ ഇന്ത്യ സംഘത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി രംഗത്ത്.
വുഹാനിൽ നിന്നും തുടങ്ങിയ ദൗത്യം ഇപ്പോഴും തുടരുന്ന ഈ സംഘത്തിന്റെ ധീരതയെ വാഴ്ത്താനും പ്രധാനമന്ത്രി മറന്നില്ല.
ജപ്പാൻ, ചൈന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യാക്കാരെ എയർ ഇന്ത്യ സംഘമാണ് നാട്ടിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്.
Also read: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരം നിർത്തിവച്ചു
നിരവധി രാജ്യങ്ങളിലും വിലക്കുകൾ നിലവിൽ വന്നപ്പോഴും ഇന്ത്യ ഒട്ടും പിൻമാറാതെ നിരന്തരം ശ്രമം നടത്തി ബാക്കിയുള്ള ഇന്ത്യാക്കാരെയും നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ശ്രമത്തിലാണ് ഇപ്പോഴും.
അതിനായി ആദ്യം വ്യോമസേന വിമാനവും പിന്നീട് എയർ ഇന്ത്യയും ശക്തമായ പിന്തുണയാണ് രക്ഷാപ്രവാര്ത്തനത്തിനായി നല്കുന്നത്.