ന്യുഡൽഹി:  ചൈനയിലെ വന്മതിൽ താണ്ടി ലോകമെങ്ങും പടർന്നു പന്തലിച്ച കോറോണ (Covid19) മഹാമാരിയുടെ വ്യാപനത്തെ തടയാൻ പ്രധാനമന്ത്രി നടത്തിയ സമയോചിത ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് ആർഎസ്എസ് രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ഉത്ര കൊലപാതകം: വാവ സുരേഷ് സാക്ഷിയാകും, മൊഴി നിർണ്ണായകം 


നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കോറോണ വ്യാപനം തടയാൻ സാധിച്ചുവെന്ന് ആർഎസ്എസ് സഹസർകാര്യവാഹ് ദത്തത്രേയ പറഞ്ഞു.  മാത്രമല്ല പ്രധാനമന്ത്രിയെ പ്രശംസിച്ചു കൊണ്ടുള്ള വീഡിയോയും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 


കോറോണ വൈറസിനെ ചെറുക്കാൻ കേന്ദ്രസർക്കാർ ആരംഭത്തിലെ തന്നെ നടപടികൽ സ്വീകരിച്ചിരുന്നുവെന്നും മാർച്ച് ആദ്യം തന്നെ വിമാനത്താവളങ്ങളിൽ  തെർമൽ സ്ക്രീനിംഗ് ആരംഭിക്കുകയും അതിനായി മാർഗരേഖ പുറപ്പെടുവിക്കുകയും ചെയ്തുവെന്നും.  


Also read:  നിത്യവും ഭദ്രകാളി ഭജനം ദോഷങ്ങൾ അകറ്റും...


പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രധാനം lock down പ്രഖ്യാപനമാണെന്നും.  അതൊരു ഉചിതമായ നടപടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഒരുപക്ഷേ lock down പ്രഖ്യാപിച്ചിരുന്നില്ലയെങ്കിൽ രോഗികളുടെ എണ്ണം വൻനിരയിൽ വർധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  


രണ്ടാം ഘട്ടം അധികാരത്തിലേറിയ നരേന്ദ്രമോദി സർക്കാർ ഈ മാസം ഒരു വർഷം  പൂർത്തിയാക്കാൻ ഇരിക്കുന്ന വേളയിലാണ് ആർഎസ്എസിന്റെ ഈ പ്രശംസ.  കോറോണ വ്യാപനത്തെ തടയുന്നതിനും, ഭക്ഷണമടക്കമുള്ള സഹായങ്ങൾ നൽകികൊണ്ടും ആർഎസ്എസും മുൻനിരയിലാണ് പ്രവർത്തിക്കുന്നത്.