ന്യുഡൽഹി: കൊറോണ വൈറസ് (Covid19) പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഡൽഹി നിവാസികൾക്ക് ഇതാ ഒരു ആശ്വാസവാർത്ത.   ഇപ്പോൾ കിട്ടുന്ന വിവരം അനുസരിച്ച് ഡൽഹിയിൽ കൊറോണ പരിശോധന നടത്തുന്നതിന്റെ റേറ്റ് കുറഞ്ഞതായിട്ടാണ് റിപ്പോർട്ട്.  ഇപ്പോൾ ഡൽഹിക്കാർക്ക് കോറോണ ടെസ്റ്റ് നടത്താൻ 2400 രൂപയ്ക്ക് കഴിയുമെന്നതാണ് ആശ്വാസ വാർത്ത.  നേരത്തെ ഈ ടെസ്റ്റിനായി 4500 രൂപയാണ് ഈടാക്കി കൊണ്ടിരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു!


ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇന്നലെ ഇക്കാര്യം അറിയിച്ചത്.  ഡൽഹിയിൽ കോവിഡ്19 ടെസ്റ്റിന്റെ വില 2,400 രൂപയായി നിശ്ചയിച്ചിട്ടുണ്ടെന്ന് ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്. മാത്രമല്ല സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതിനുവേണ്ടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും കുറിച്ചിട്ടുണ്ട്.  


 



 


കൊറോണ അണുബാധ ഡൽഹിയിൽ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.  ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനും കോറോണ രോഗബാധ സംശയത്തെ തുടർന്ന് ഇന്ന് വീണ്ടും പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.  പരിശോധനയിൽ അദ്ദേഹത്തിന് കോറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  കടുത്ത പനിയും ശ്വാസതടസ്സവും കാരണം അദ്ദേഹത്തെ ഇന്നലെയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശേഷം നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് കോറോണ സ്ഥിരീകരിച്ചിരുന്നില്ല.  തുടർന്ന് രോഗലക്ഷണങ്ങളിൽ ഉണ്ടായ സംശയത്തെ തുടർന്ന് ഇന്ന് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 


നിലവിൽ ഡൽഹിയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 44,688 ഉം 1837 പേർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിട്ടുണ്ട്.