മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു!

തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 50,000 പിന്നിട്ടിരിക്കുകയാണ്.

Last Updated : Jun 17, 2020, 10:36 PM IST
മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു!

ചെന്നൈ/മുംബൈ:തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 50,000 പിന്നിട്ടിരിക്കുകയാണ്.

സംസ്ഥാന ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് 50,193 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്‌.

കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ് നാട്ടില്‍ 2,174 പേര്‍ക്കാണ് വൈറസ്‌ ബാധ സ്ഥിരീകരിച്ചത്.

ഒരു ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധയാണിത്.

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 48 മരണവും റിപ്പോര്‍ട്ട്‌ ചെയ്തു.

തമിഴ്നാട്ടില്‍ ആകെ കോവിഡ് ബാധയെതുടര്‍ന്ന് മരിച്ചത് 576 പേരാണ്.

ആകെ രോഗികളില്‍ 35,556 പേരും ചെന്നൈയിലാണ്.

തമിഴ്നാട്ടില്‍ ചികിത്സയില്‍ ഉള്ളത് 21,990 പേരാണ്,രോഗമുക്തരായത് 27,624 പേരാണ്.

മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ചത് 1,16,752 പേര്‍ക്കാണ്.

മഹാരാഷ്ട്രയില്‍ ആകെമരണം 5,651 ആണ്.

Also Read:Lock down;രണ്ടാം ഘട്ട തുറക്കലിന് തയ്യാറാകാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം!

 

ഇവിടെ ചികിത്സയില്‍ തുടരുന്നത് 51,921 പേരാണ് ,രോഗമുക്തരായത് 59,166 പേരാണ്.

Trending News