Mumbai : രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് (COVID Third Wave) സൂചന നൽകി മഹാരാഷ്ട്രിയിൽ (Maharashtra) ദിനംപ്രതിയുള്ള കോവിഡ് കേസുകൾ വർധിക്കുന്നു. ഈ മാസം ആദ്യ 11 ദിവസം പിന്നിടുമ്പോൾ 88,130 കോവിഡ് കേസുകളാണ് മഹാരാഷ്ട്രിയിൽ റിപ്പോർട്ട് ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് കോവിഡ് മൂന്നാം തംരഗത്തിന്റെ മുന്നോടിയാകാമെന്നാം ആരോഗ്യ വിദഗ്ദ്ധരുടെ നിഗമനം. ഇതെ തരത്തിൽ ആദ്യത്തേതും രണ്ടാമത്തേതും കോവിഡ് തരംഗത്തിൽ വ്യാപനതോത് വർധിച്ചിരുന്നതായി ആരോഗ്യ വിദഗ്ദ്ധർ അറിയിക്കുന്നു.


ALSO READ : Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്


കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയിൽ ഏകദേശം 600 ഓളം കേസുകളാണ് ദിവസവുമ റിപ്പോർട്ട് ചെയ്യുന്നത്. മഹരാഷ്ട്രയിലെ കോലപൂർ ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ റിപ്പോർട്ട് ചെയ്ത് 3,000ത്തോളം കോവിഡ് കേസുകളാണ്.


കോലപൂരിൽ സ്ഥിതി അപൂർവ സാഹചര്യമാണെന്നാണ് ആരോഗ്യ മേഖലയിയുടെ വിലയിരത്തലുകൾ. കാരണം മഹരാഷ്ട്രയിൽ കോവിഡ് വാക്സിനേഷൻ ശതമാനം ഏറ്റവും കൂടുതലുള്ള ജില്ലകളിൽ ഒന്നാണ് കോലപൂർ. എന്നിട്ടും ഇത്തരത്തിൽ കോവിഡ് വ്യാപനം ടെസ്റ്റ് പോസിറ്റിവിറ്റി വർധനവും ആശങ്കജനകമാണെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധർ വ്യക്തമാക്കുന്നു.


ALSO READ : Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ


നേരത്തെ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ മഹരാഷ്ട്രയിൽ മൂന്നാം തരംഗം ഉടലെടുക്കുമെന്ന് മഹരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് ടോപെ അറിയിച്ചരുന്നു. നിലവിഷ മൂന്നാം തരംഗം നേരിടനുള്ള തയ്യാറെടുപ്പിലാണ് മഹരാഷ്ട്രാ. സ്വന്തമായി ഓക്സിജൻ ഉത്പാദനം കൈവരിക്കാനുള്ള ശ്രമിത്തിലാണ് മഹരാഷ്ട്ര ഇപ്പോൾ.


അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ജൂലൈ നാല് മുതൽ ആരംഭിച്ചുയെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.ഹൈദരാബാദ് സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായിരുന്ന മുതിർന്ന ഭൗതികശാസ്ത്രജ്ഞൻ കോവിഡ്19 ന്റെ മൂന്നാമത്തെ തരംഗം  ജൂലൈ 4 മുതൽ ആരംഭിച്ചതായി ഭയപ്പെടുത്തുന്ന അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.


ALSO READ : Vaccination കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഐസിഎംആർ


കഴിഞ്ഞ 463 ദിവസങ്ങളിൽ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണവും മരണസംഖ്യയും പഠിക്കാൻ ഒരു പ്രത്യേക മാർഗം വികസിപ്പിച്ച വിപിൻ ശ്രീവാസ്തവ പറയുന്നത് ജൂലൈ 4 മുതൽ ഫെബ്രുവരിവരിയിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കംപോലെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.