Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം ജൂലൈ 4 മുതൽ ഇന്ത്യയിൽ ആരംഭിച്ചതായി ഹൈദരാബാദിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ അവകാശപ്പെട്ടു. ഡെയ്‌ലി ഡെത്ത് ലോഡിന്റെ (DDL) പുതിയ ഫോർമുല ഉപയോഗിച്ചാണ് അദ്ദേഹം ഈ ഗവേഷണം നടത്തിയത്.    

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 07:32 AM IST
  • ഹൈദരാബാദിൽ നിന്നുള്ള മുതിർന്ന ശാസ്ത്രജ്ഞന്റെ അഭിപ്രായം
  • ഒരുപക്ഷേ കൊറോണയുടെ മൂന്നാം തരംഗം ജൂലൈ 4 മുതൽ ആരംഭിച്ചു
  • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 37,154 പുതിയ കൊറോണ കേസുകൾ
Alert! കൊറോണയുടെ മൂന്നാം തരംഗം ഇന്ത്യയിൽ ആരംഭിച്ചതായി ശാസ്ത്രജ്ഞർ

ഹൈദരാബാദ്: കൊറോണ വൈറസ് (Coronavirus) കേസുകൾ രാജ്യത്തുടനീളം വർദ്ധിച്ചു വരികയാണ്. അതേസമയം ഹൈദരാബാദ് സർവകലാശാലയുടെ പ്രോ വൈസ് ചാൻസലറായിരുന്ന മുതിർന്ന ഭൗതികശാസ്ത്രജ്ഞൻ കോവിഡ്19 ന്റെ മൂന്നാമത്തെ തരംഗം (3rd Wave of COVID-19) ജൂലൈ 4 മുതൽ ആരംഭിച്ചതായി ഭയപ്പെടുത്തുന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

ദൈനംദിന മരണഭാരത്തിൽ ഏറ്റക്കുറച്ചിലുകൾ

കഴിഞ്ഞ 463 ദിവസങ്ങളിൽ രാജ്യത്ത് കൊറോണ (Corona Virus) കേസുകളുടെ എണ്ണവും മരണസംഖ്യയും പഠിക്കാൻ ഒരു പ്രത്യേക മാർഗം വികസിപ്പിച്ച ഡോ. വിപിൻ ശ്രീവാസ്തവ (Vipin Srivastava) പറയുന്നത് ജൂലൈ 4 മുതൽ  ഫെബ്രുവരിവരിയിലെ കൊറോണ രണ്ടാംവാരത്തിന്റെ തുടക്കംപോലെ തോന്നുന്നുവെന്നാണ്. 

Also Read: India COVID Update : രാജ്യത്ത് 41,506 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; 895 പേർ രോഗബാധ മൂലം മരണപ്പെട്ടു

ശാസ്ത്രജ്ഞന്റെ വിശകലനമനുസരിച്ച് അണുബാധ മൂലമുള്ള ദൈനംദിന മരണ കേസുകൾ (Covid19) വർദ്ധിക്കുന്ന പ്രവണതയിൽ നിന്ന് കുറയുന്ന പ്രവണതയിലേക്കോ അല്ലെങ്കിൽ തിരിച്ചോ മാറുമ്പോഴെല്ലാം ഡെയ്‌ലി ഡെത്ത് ലോഡിൽ (DDL) ഏറ്റക്കുറച്ചിലുണ്ട്.

ജൂലൈ 4 മുതൽ പുതിയ കൊറോണ കേസുകൾ വർദ്ധിച്ചു തുടങ്ങി

ശ്രീവാസ്തവ 24 മണിക്കൂറിനുള്ളിൽ അണുബാധയുള്ളവരുടെ എണ്ണവും അതേ കാലയളവിൽ ചികിത്സയിലുള്ള പുതിയ രോഗികളുടെ എണ്ണവും തമ്മിലുള്ള അനുപാതം കണക്കാക്കി അതിന് DDL എന്ന് നാമകരണം ചെയ്തു. 

അദ്ദേഹം പറഞ്ഞു ഫെബ്രുവരിയുടെ ആദ്യ വാര്യത്തിൽ ഡി‌ഡി‌എല്ലിൽ ഏറ്റക്കുറച്ചിലുകൾ ഞങ്ങൾ കണ്ടു. എന്നിരുന്നാലും അക്കാലത്ത് അണുബാധ മൂലമുള്ള മരണങ്ങളുടെ എണ്ണം 100 അല്ലെങ്കിൽ അതിൽ താഴെയായിരുന്നു എന്നാൽ പിന്നീട് സ്ഥിതി മോശമായി. ജൂലൈ 4 മുതൽ സമാനമായ പ്രവണതയുടെ തുടക്കം കാണാനാകുന്നുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.

Also Read: Corona Third Wave: കേരളം ഉൾപ്പെടെ 8 സംസ്ഥാനങ്ങൾക്ക് പ്രത്യേക അലർട്ട്

ഡോ. ശ്രീവാസ്തവ പറയുന്നതനുസരിച്ച് ഡി‌ഡി‌എൽ നെഗറ്റീവ് ആയി തുടരണമെന്ന് ഇപ്പോൾ നാം പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നാണ്.  രണ്ടാം തരംഗത്തിന്റെ (Covid Second Wave) ഭയാനകത കണ്ട നമ്മൾ രോഗ ലക്ഷണം എന്തെങ്കിലും കണ്ടാൽ അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള സംശയങ്ങളുണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

24 മണിക്കൂറിനുള്ളിൽ 37,154 പുതിയ കൊറോണ രോഗികളെ കണ്ടെത്തി

കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഒരു ദിവസം 37,154 പുതിയ കോവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തു.  ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3,08,74,376 ആയി ഉയർന്നു. 

Also Read: Vaccination കൊവിഡ് മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഐസിഎംആർ

അതേസമയം രാജ്യത്ത് അണുബാധ രഹിതരുടെ എണ്ണം 3 കോടി കടന്നു.  724 പേരുടെ മരണശേഷം മരണസംഖ്യ 4,08,764 ആയി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. സജീവമായ കേസുകളുടെ എണ്ണം 4,50,899 ആയി കുറഞ്ഞു, ഇത് മൊത്തം കേസുകളുടെ 1.46 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സജീവമായ കേസുകളിൽ ആകെ 3,219 കുറവുണ്ടായതായും റിപ്പോർട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News