രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു
ഇതുവരെ രാജ്യത്ത് 9,62, 640 സജീവ കേസുകളാണ് ഉള്ളത്. രോഗമുക്തി തേടിയവർ 5,01,652 പേരാണ്
ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ (Covid19) ബാധിതരുടെ എണ്ണം അറുപതു ലക്ഷം കടന്നതായി റിപ്പോർട്ട്. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 60, 74,703 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,170 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജീവഹാനി സംഭവിച്ചത് 1,039 പേർക്കാണ്.
ഇതുവരെ രാജ്യത്ത് 9,62, 640 സജീവ കേസുകളാണ് ഉള്ളത്. രോഗമുക്തി തേടിയവർ 5,01,652 പേരാണ് അതുപോലെ ജീവഹാനി സംഭവിച്ചത് 94,542 പേരാണെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (Union Ministry Of Health and Family Welfare) അറിയിച്ചു.
Also read: India China border issue: പ്രതിരോധം ശക്തമാക്കി ഇന്ത്യ, എന്തിനും തയ്യാറായി കര, നാവിക, വ്യോമസേനകൾ
ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം 7,19,67, 230 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഇതിൽ 7,09,394 സാമ്പിളുകൾ ഞായറാഴ്ചയാണ് പരിശോധിച്ചതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (Indian Council of Medical Research) അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ (Covid19) ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. 13 ലക്ഷത്തിലധികം പേർക്കാണ് മഹാരാഷ്ട്രയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.
Also read: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം
മഹാരാഷ്ട്രയ്ക്ക് തൊട്ടു പിന്നാലെ ആന്ധ്രാ പ്രദേശിലും തമിഴ്നാട്ടിലുമാണ് ഏറ്റവും കൂടുതൽ കൊറോണ (Covid19) ബാധിതരുള്ളത്.