ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും കരുത്തായത്.  

Last Updated : Sep 28, 2020, 10:33 AM IST
  • സെൻസെക്സ് 185 പോയിന്റ് ഉയർന്ന് 37, 574 ലും നിഫ്റ്റി 61 പോയിന്റ് ഉയർന്ന് 11,111 ലുമാണ് വ്യാപാരം ആരംഭിച്ചത്.
  • ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും കരുത്തായത്
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ:  ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് 185 പോയിന്റ് ഉയർന്ന് 37, 574 ലും നിഫ്റ്റി 61 പോയിന്റ് ഉയർന്ന് 11,111 ലുമാണ് വ്യാപാരം ആരംഭിച്ചത്.  

ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും കരുത്തായത്.  വാഹനം, ലോഹം, ഫാർമ, അടിസ്ഥാന സൗകര്യ വികസനം എന്നീ ഓഹരികളിലാണ് മുന്നേറ്റം.  ബിഎസ്ഇയിലെ 916 ഓഹരികൾ നേട്ടത്തിലും 202 ഓഹരികൾ നഷ്ടത്തിലുമാണ്.  53 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു. 

Also read: ഇരട്ടകുട്ടികൾ മരിച്ച സംഭവം: വീഴ്ച സംഭവിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി

ഒഎൻജിസി, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എന്നടിപിസി, ബജാജ് ഫിനാൻസ്, മാരുതി സുസുകി, ബജാജ് ഫിനാൻസ്, എസ്ബിഐ, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഐടിസി, സൺ ഫാർമ, പവർഗ്രിഡ് കോർപ് എന്നീ ഓഹരികൾ നേട്ടത്തിലാണ്.  

ഹിന്ദുസ്ഥാൻ യൂണിലിവർ, നെസ് ലെ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.  

Trending News