ന്യൂഡൽഹി: കൊറോണ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർദ്ധൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഡൽഹിയിലെ Heart & Lung institute ൽ ഭാര്യ നൂതനോടൊപ്പം എത്തിയാണ് മന്ത്രി വാക്‌സിൻ സ്വീകരിച്ചത്.  തങ്ങൾക്ക് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച ശേഷം പാർശ്വഫലങ്ങൾ ഒന്നും തന്നെ അനുഭവപ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു. 


Also Read: Prime Minister Narendra Modi അടുത്തഘട്ടത്തിൽ COVID Vaccine സ്വീകരിക്കും



Also Read: Covid Vaccination: Mohanlal കൊറോണ വാക്സിൻ സ്വീകരിച്ചു


മാർച്ച് 2 ന് ആണ് മന്ത്രിയും ഭാര്യയും കൊറോണ വാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചത്. രണ്ടാമത്തെ വാക്സിൻ ഡോസ് സ്വീകരിച്ച ശേഷം ജനങ്ങൾക്ക് യാതൊരു മടിയും കൂടാതെ വാക്‌സിൻ സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.


വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ജനങ്ങളിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ടെന്നും ഇനി അതിന്റെ ആവശ്യമില്ലെന്നും കൊവിഷീൽഡും കൊവാക്‌സിനും ഫലപ്രദമാണെന്നും സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും ഹർഷ വർദ്ധൻ ആവശ്യപ്പെട്ടു.


 



 


ഇതിനിടയിൽ വാക്‌സിൻ സ്വീകരിച്ച ശേഷവും കുറച്ച് പേർക്ക് കൊറോണ ബാധിച്ചതിനെക്കുറിച്ചും ആരോഗ്യമന്ത്രി പ്രതികരിച്ചു. ഇതിന്റെ കാരണം മറ്റൊന്നുമല്ല പ്രതിരോധശേഷി വേറിട്ട് നിൽക്കുന്നതിനാലാണെന്നും വാക്‌സിൻ കുത്തിവെപ്പെടുത്ത ശേഷം രോഗം സ്ഥിരീകരിച്ചാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ദിവസങ്ങളുടെ എണ്ണം കുറയുമെന്നും ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ അറിയിച്ചു.


Also Read: Alert: Bank Holidays in April 2021: ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി 


കൂടാതെ രാജ്യത്ത് ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പറഞ്ഞ മന്ത്രി ചില സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ വീഴ്ച വരുത്തിയെന്നും കഴിഞ്ഞ 28 ദിവസങ്ങളായി രാജ്യത്തെ 430 ജില്ലകളിൽ ഒരു കൊറോണ കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു.  


 



 


മാത്രമല്ല കൊറോണയുടെ സ്വഭാവം ശരിക്കും മനസിലാക്കുന്നത് വരെ ആരും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.