New Delhi: കൊറോണ വൈറസ് സാധാരണക്കാരുടെ ജീവിതം  വഴിമുട്ടിച്ചപ്പോള്‍,  കോവിഡിനെ ഉപയോഗിച്ച്‌​ കോടീശ്വരന്‍മാരായവരും  ഏറെയാണ്‌ എന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത് 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകം ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍  വാക്​സിന്‍ വിറ്റ്​​ ശതകോടീശ്വ​രന്‍മാരായവരാണ് ഇവര്‍... പീപ്പിള്‍സ് വാക്സിന്‍ അലയന്‍സാണ് ഈ ഫാര്‍മ കമ്പനി ഉടമകളുടെ പട്ടിക  പുറത്തുവിട്ടത്.


കോവിഡ്  വാക്​സിന്‍റെ  നിര്‍മ്മാണ വിതരണത്തിലൂടെ  ഇവരുടെ ആസ്​തി 19.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ്  പീപ്പിള്‍സ് വാക്സിന്‍ അലയന്‍സ് ചൂണ്ടിക്കാട്ടുന്നത്.  ഈ  തുകയ്ക്ക് ദരിദ്ര രാഷ്ട്രങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും  വാക്​സിന്‍  നല്‍കാന്‍ സാധിക്കുമെന്നുമാണ് വാക്സിന്‍ അലയന്‍സ്​ വെളിപ്പെടുത്തുന്നത്.


Also Read: കുട്ടികള്‍ക്ക് ഇനി ഫൈസര്‍ വാക്‌സിന്‍ നല്‍കാം, അനുമതി നല്‍കി UAE


മോഡേണയുടെ സി.ഇ.ഒ സ്​റ്റീഫന്‍ ബാന്‍സെല്‍,സി‌.ഇ‌.ഒയും ബയോ‌ടെക്കിന്‍റെ സഹസ്ഥാപകനുമായ ഉഗുര്‍‌ സാഹിന്‍‌, ഇമ്യൂണോളജിസ്റ്റും മോഡേണയുടെ സ്ഥാപക നിക്ഷേപകനുമായ തിമോത്തി സ്പ്രിംഗര്‍, മോഡേണയുടെ ചെയര്‍മാന്‍ നൗബര്‍ അഫിയാന്‍ അടക്കം  ഒന്‍പതുപേരാണ്   ശതകോടീശ്വരന്‍മാരുടെ പട്ടികയിലുള്ളത്​.


കൊവിഷീല്‍ഡ്​ വാക്​സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും അദാര്‍ പൂനവാലയുടെ പിതാവുമായ സൈറസ് പൂനവലയുടെ വരുമാനത്തിലും കൊറോണയുടെ  വരവോടെ വന്‍ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ വര്‍ഷം 8.2 ബില്യണ്‍ ഡോളറായിരുന്നവെങ്കില്‍ 2021 ല്‍ 12.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നത്.


Also Read: Bahrain: കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ബഹ്‌റൈന്‍


ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ജനം എന്ത് വില നല്‍കാനും ശ്രമിക്കുമെന്നുള്ള ഉറപ്പാണ്  ഈ അവസരത്തിലും   കൊള്ളലാഭമെന്ന ലക്ഷ്യം നേടാന്‍​ കുത്തക കമ്പനികളെ  പ്രേരിപ്പിക്കുന്നത്​. ലോക ജനതയുടെ പണം കൊണ്ടാണ്​ ഇവര്‍ കോടീശ്വരന്‍മാരാകുന്നതെന്നും പീപ്പിള്‍സ് വാക്സിന്‍ അലയന്‍സ്​  കുറ്റപ്പെടുത്തി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക