Dubai: കുട്ടികളില്‍ അടിയന്തിര ഉപയോഗത്തിനായി ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി UAE.
12 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കാണ് അടിയന്തര ആവശ്യത്തില്‍ ഫൈസര്‍ വാക്‌സിന്‍ (Pfizer Vaccine) ഉപയോഗിക്കാനുള്ള അനുമതി UAE നല്‍കിയത്. 16നും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് മുന്‍പേ തന്നെ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യുഎഇ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് 12 വയസുവരെയുള്ള കുട്ടികളില്‍ വാക്‌സിന്‍ ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (US Food and Drug Administration) അനുമതി നല്‍കിയത്. തൊട്ടുപിന്നലെയാണ് UAE സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം പുറത്തുവന്നത്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രഖ്യാപനം.
Also Read: Bahrain: കൗമാരക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാനൊരുങ്ങി ബഹ്‌റൈന്‍
പല ഗള്‍ഫ് രാജ്യങ്ങളും കൗമാരക്കാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചു കഴിഞ്ഞു. ഖത്തര്‍, ബഹ്‌റൈന്‍ (Bahrain) എന്നിവിടങ്ങളില്‍ ഇതിനോടകം നിര്‍ദ്ദേശം പുറത്തുവന്നു. 12 നും 17 ഇടയില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസ് ഫൈസര്‍ ബയോടെക് വാക്‌സിന്‍ നല്‍കാനുള്ള നിര്‍ദ്ദേശമാണ് ബഹ്‌റൈന്‍ പുറപ്പെടുവിച്ചിരിയ്ക്കുന്നത്. കൗമാരക്കാരില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...