New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 10,197 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 15 ശതമാനം വര്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 8,865 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. കഴിഞ്ഞ 287 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കായിരുന്നു ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 24 മണിക്കൂറുകളിൽ 301 പേർ കോവിഡ് രോഗബാധഹ് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ തന്നെ 210 മരണങ്ങളും സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. 210 മരണങ്ങളിൽ 39 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടതാണ്. ബാക്കി 171 മരണങ്ങൾ സുപ്രീം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും നിർദ്ദേശ പ്രകാരം കോവിഡ് മരണങ്ങളായി സ്ഥിരീകരിച്ചവയാണ്.


ALSO READ: India COVID Update : രാജ്യത്ത് 11,850 പേർക്ക് കൂടി കോവിഡ് രോഗബാധ; 555 പേർ മരണപ്പെട്ടു


രാജ്യത്ത് കോവിഡ് രോഗമുക്തി  തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 12,134 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്  1,28,555 പേർ മാത്രമാണ്. കഴിഞ്ഞ 527 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.


ALSO READ: Anti - Covid Pill : കോവിഡ് രോഗത്തിനുള്ള ഇന്ത്യൻ നിർമ്മിത മോള്‍നുപിരാവിര്‍ ഗുളികകൾക്ക് ഉടൻ അനുമതി ലഭിച്ചേക്കും


രാജ്യത്തെ നിലവിലെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.82 ശതമാനമാണ്. കഴിഞ്ഞ 44 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്. വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.96 ശതമാനമാണ്. കഴിഞ്ഞ 54 ദിവസങ്ങളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തുടരുകയാണ്.


ALSO READ: Covaxin Efficiancy : കോവാക്സിൻ 77.8% ഫലപ്രദമെന്ന് ലാൻസെറ്റ് പഠനം; ഡെൽറ്റ വകഭേദത്തിനെതിരെ 65.2% ഫലപ്രദമെന്നും കണ്ടെത്തി


ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധ സ്ഥിരീകരിച്ചത് 5,516 പേർക്കാണ്. സംസ്ഥാനത്ത് ഇതുവരെ  ആകെ രോഗബാധ സ്ഥിരീകരിച്ചത് 50,71,135 പേർക്കാണ്. 36,087 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.