India COVID Update : രാജ്യത്ത് 7,447 പേർക്ക് കൂടി കോവിഡ് രോഗബാധ; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 86,415
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health MInistry) കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 391 പേർ മരണപ്പെടുകയും ചെയ്തു.
New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 7,447 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health MInistry) കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 391 പേർ മരണപ്പെടുകയും ചെയ്തു. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,76,869 ആയി ഉയർന്നു.
രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 86,415 ആണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണത്തിൽ 0.25% പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. അതെ സമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്.
ALSO READ: India Covid Update|ജാഗ്രത തുടരുന്നു, രാജ്യത്ത് 24 മണിക്കൂറിൽ 7,350 കോവിഡ് കേസുകൾ
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 7,886 ആണ്. ഇതോട് കൂടി രാജ്യത്ത് ഇതുവരെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,41,62,765 ആണ്. രാജ്യത്തെ നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 98.38 ശതമാനമാണ്. രാജ്യത്ത് ഇതുവരെ ആകെ 135.99 കോടി കോവിഡ് വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.
ALSO READ: Maharashtra | മഹാരാഷ്ട്രയിൽ ഏഴ് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ കേസുകൾ 17 ആയി
അതേസമയം കർണാടകയിൽ വ്യാഴാഴ്ച (ഡിസംബർ 16) ഒമിക്രോണ്‍ വകഭേദത്തിന്‍റെ 5 കേസുകൾ കൂടി സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി ഡോ.സുധാകർ കെ. അറിയിച്ചു. കര്‍ണാടകയില്‍ ഇതോടെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 8 ആയി. രോഗം ബാധിച്ചവരില്‍ 3 പേര്‍ യുകെ, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്.
ALSO READ: Covid Omicron Variant : മഹാരാഷ്ട്രയിൽ 7 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; രാജ്യത്ത് ആകെ 32 കേസുകൾ
കര്‍ണാടകയില്‍ 5 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് അകെ 83 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് . മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 32 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...