Maharashtra | മഹാരാഷ്ട്രയിൽ ഏഴ് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ കേസുകൾ 17 ആയി

രാജ്യത്തെ ആകെ ഒമിക്രോൺ കേസ് 32 ആയി ഉയർന്നു. മഹാരാഷ്ട്ര-17, രാജസ്ഥാൻ-3, ​ഗുജറാത്ത്-3, കർണാടക-2, ഡൽഹി-1 

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 09:03 AM IST
  • മുംബൈയിൽ സ്ഥിരീകരിച്ച കേസുകൾ 25, 37, 48 വയസ് പ്രായമുള്ള മൂന്ന് പുരുഷന്മാരാണ്
  • എല്ലാവരും യുകെ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ എന്നിവിടങ്ങളിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ളവരാണ്
  • പൂനെയിലെ പുതിയ നാല് രോഗികളിൽ മൂന്നര വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു
  • ഒമിക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ വംശജയായ നൈജീരിയൻ സ്ത്രീയുടെ അടുത്ത സമ്പർക്കത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്നാണ് റിപ്പോർട്ട്
Maharashtra | മഹാരാഷ്ട്രയിൽ ഏഴ് ഒമിക്രോൺ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ കേസുകൾ 17 ആയി

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡിന്റെ പുതിയ വകദേഭദമായ ഒമിക്രോണിന്റെ ഏഴ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ ഒമിക്രോൺ കേസുകൾ 17 ആയി. രാജ്യത്തെ ആകെ ഒമിക്രോൺ കേസ് 32 ആയി ഉയർന്നു. മഹാരാഷ്ട്ര-17, രാജസ്ഥാൻ-3, ​ഗുജറാത്ത്-3, കർണാടക-2, ഡൽഹി-1 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ സമീപകാല റിപ്പോർട്ട് പ്രകാരം ആകെ ഒമിക്രോൺ പോസിറ്റീവ് കേസുകൾ 17 ആയി. ഇന്ത്യയിൽ ഇതുവരെ 32 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര-17, രാജസ്ഥാൻ-9, ഗുജറാത്ത്- മൂന്ന്, കർണാടക- രണ്ട്, ഡൽഹി- ഒന്ന് എന്നിങ്ങനെയാണ് രാജ്യത്ത് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഏഴ് കേസുകളിൽ മുംബൈയിൽ നിന്നുള്ള മൂന്ന് പേരും പൂനെയിലെ പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള നാല് കേസുകളും ഉൾപ്പെടുന്നു.

മുംബൈയിൽ സ്ഥിരീകരിച്ച കേസുകൾ 25, 37, 48 വയസ് പ്രായമുള്ള മൂന്ന് പുരുഷന്മാരാണ്, എല്ലാവരും യുകെ, ദക്ഷിണാഫ്രിക്ക, ടാൻസാനിയ എന്നിവിടങ്ങളിലേക്കുള്ള സമീപകാല യാത്രാ ചരിത്രമുള്ളവരാണ്. പൂനെയിലെ പുതിയ നാല് രോഗികളിൽ മൂന്നര വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. കഴിഞ്ഞ ഞായറാഴ്ച ഒമിക്രോൺ പോസിറ്റീവ് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ വംശജയായ നൈജീരിയൻ സ്ത്രീയുടെ അടുത്ത സമ്പർക്കത്തിൽ ഉൾപ്പെട്ടവരാണ് ഇവരെന്നാണ് റിപ്പോർട്ട്.

പുതിയ കേസുകളിൽ, നാലെണ്ണം പൂർണ്ണമായും വാക്സിനേഷൻ എടുത്തവരാണ്. ഒരാൾ ഒരു ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ഒരാൾ കുത്തിവയ്പ്പ് എടുത്തിട്ടില്ല. മൂന്ന് വയസ്സായ കുഞ്ഞ് വാക്സിൻ സ്വീകരിക്കേണ്ടവരിൽ ഉൾപ്പെടുന്നില്ല. ഏഴ് പേരിൽ നാല് പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. മൂന്ന് പേർക്ക് ചെറിയ രീതിയിൽ രോ​ഗലക്ഷണങ്ങൾ ഉണ്ടായിരുന്നു.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 695 പുതിയ കോവിഡ് കേസുകളും 12 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി വെള്ളിയാഴ്ച (ഡിസംബർ 10) സംസ്ഥാന ആരോഗ്യ ബുള്ളറ്റിനിൽ അറിയിച്ചു. 6,534 സജീവ കേസുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 66,42,372 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 1,41,223 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 631 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 64,90,936 ആണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News