India Covid Update : രാജ്യത്ത് 10,549 പേർക്ക് കൂടി കോവിഡ് രോഗബാധ; 488 മരണം കൂടി
രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 4,67,468 ആയി ഉയർന്നിട്ടുണ്ട്.
New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 10,549 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,45,55,431 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministry) കണക്കുകൾ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ 488 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 4,67,468 ആയി ഉയർന്നിട്ടുണ്ട്.
നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,10,133 ആണ്. കഴിഞ്ഞ 539 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ ദിവസത്തേക്കാൾ രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 15.6 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ALSO READ: India COVID Update : രാജ്യത്ത് 9,119 പേർക്ക് കൂടി കോവിഡ് രോഗബാധ; 396 മരണം കൂടി
അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്. നിലവിലെ കോവിഡ് രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ 49 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 20000 ത്തിൽ താഴെയാണ്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. 5987 പേര്‍ക്ക് കൂടിയാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 9.04 ശതമാനമാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
ALSO READ: New Zealand Reopening : അടുത്ത വർഷം ഏപ്രിൽ മുതൽ ന്യൂസീലാൻഡ് അന്താരാഷ്ട്ര യാത്ര അനുവദിക്കും
ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തെ തുടർന്നുള്ള രോഗബാധ ഹോങ് ങ്കോങ്ങിലും കണ്ടെത്തിയത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. നിലവിൽ B.1.1.529 എന്ന് അറിയപ്പെടുന്ന വകഭേദമാണ് നിലവിൽ ഹോങ് ങ്കോങ്ങിൽ എത്തിയ യാത്രക്കാരനിൽ കണ്ടെത്തിയത്. ഇയാളുടെ ഹോട്ടൽ റൂമിന് സമീപമുള്ള ഹോട്ടൽ റൂമിൽ ക്വാറന്റൈനിൽ കഴിഞ്ഞ ആൾക്കും ഇതേ വകഭേദം മൂലം രോഗം സ്ഥിരീകരിച്ചു .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...