India COVID Update : രാജ്യത്ത് 9,119 പേർക്ക് കൂടി കോവിഡ് രോഗബാധ; 396 മരണം കൂടി

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം മരണപ്പെട്ടത് 396 പേരാണ്. 

Written by - Zee Hindustan Malayalam Desk | Last Updated : Nov 25, 2021, 11:42 AM IST
  • രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,35,763 ആയി ഉയർന്നു.
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം മരണപ്പെട്ടത് 396 പേരാണ്.
  • രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 4,66,584 ആയി.
  • രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,11,481 ആണ്.
India COVID Update : രാജ്യത്ത് 9,119 പേർക്ക് കൂടി കോവിഡ് രോഗബാധ; 396 മരണം കൂടി

New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകളിൽ 9,119 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,35,763 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം മരണപ്പെട്ടത് 396 പേരാണ്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 4,66,584 ആയി.

രാജ്യത്ത് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,11,481 ആണ്. കഴിഞ്ഞ 538 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ 47 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 20000 ത്തിന് താഴെയാണ്.

ALSO READ: Kerala COVID Update | സംസ്ഥാനത്ത് ഇന്ന് 4,000ത്തിൽ അധികം പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; അതിൽ 3676 പേർ വാക്സിൻ സ്വീകരിച്ചവർ

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 132 കോടി വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്. 1,32,33,15,050 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്ത് കഴിഞ്ഞു. ഇനി 22,72,19,901 വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെ പക്കൽ നിലവിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ALSO READ: New Zealand Reopening : അടുത്ത വർഷം ഏപ്രിൽ മുതൽ ന്യൂസീലാൻഡ് അന്താരാഷ്ട്ര യാത്ര അനുവദിക്കും

 

കൂടാതെ കോവിഡ് സാഹചര്യത്തെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം 13 സംസ്ഥാനങ്ങൾക്കും, കേന്ദ്ര ഭരണം പ്രദേശങ്ങൾക്കുമായി കത്തയച്ചു. കുറയുന്ന വീക്കിലി ടെസ്റ്റ് നിരക്കുകൾ കുറിച്ചും, ചില ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനെ കുറിച്ചും ആശങ്ക  പ്രകടിപ്പിച്ച് കൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്.

ALSO READ: Coronavirus : കോവിഡ് നവജാത ശിശുക്കളുടെയും ജീവനെടുക്കുന്നു : പഠന റിപ്പോർട്ട്

ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തില്‍ 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News