Delhi Liquor Scam: ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം
Delhi Liquor Scam Case: സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡി അയച്ച എട്ട് സമന്‍സുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്.
ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഇഡി സമന്‍സ് അയച്ചിട്ടും ഹാജരാകാത്ത കേസില്‍ ഡല്‍ഹി റോസ് അവന്യൂ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്. 15000 ജാമ്യതുകയുടേയും ഒരു ലക്ഷം രൂപയുടെ ആള്‍ജാമ്യത്തിലുമാണ കെജ്‌രിവാളിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
Also Read: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം 3 മണിക്ക്
സമന്‍സ് സ്റ്റേ ചെയ്യണമെന്ന കെജ്‌രിവാളിന്റെ ആവശ്യം ഡല്‍ഹി സെഷന്‍സ് കോടതി ഇന്നലെ തള്ളിയിരുന്നു. ഇഡി അയച്ച എട്ട് സമന്‍സുകളാണ് മുഖ്യമന്ത്രി കൈപ്പറ്റാതെ ഒഴിവാക്കിയത്. കേസിലെ പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രുവുമായി കെജ്‌രിവാൾ വിഡിയോ കോളില്‍ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്. ഇഡിയുടെ ഹർജിയിൽ കെജ്‌രിവാളിനോട് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്നലെ മദ്യനയ കേസില്‍ ബിആര്‍എസ് നേതാവ് കെ.കവിതയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Also Read: ഗജകേസരി യോഗത്തോടെ ഈ 5 രാശിക്കാരുടെ ഭാഗ്യകാലം തെളിയും!
ഇതിനിടെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തിലെ വഡോദരയില്‍ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ചേര്‍ന്നാണ്പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഗുജറാത്തിലെ ഭാവ്‌നഗര്‍, ഭറൂച് എന്നീ സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy