Lok Sabha Election Schedule 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. 3 മണിക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. ജമ്മു കാശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഇന്ന് പ്രഖ്യാപിച്ചേക്കാമെന്നാണ് സൂചന.
Also Read: കേരളത്തിൽ താമര വിരിയും'; ലോക്സഭയിൽ 400 കടക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍, കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, എസ് എസ് സന്ധു എന്നിവരും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. 2019 ലെ പോലെ ഏഴ് ഘട്ടങ്ങളായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നും റിപ്പോർട്ടുണ്ട്. ഏപ്രിലില്‍ തുടങ്ങി മെയില്‍ അവസാനിക്കുന്ന രീതിയിലാകും വേട്ടെടുപ്പ് നടക്കുക. കേരളത്തില്‍ ഒറ്റഘട്ടമായായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
Also Read: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!
ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം അരുണാചല്‍ പ്രദേശ്, ആന്ധ്രപ്രദേശ്, ഒഡീഷ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിക്കും. ജമ്മു കശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
Also Read: ശനിയാഴ്ച ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും, ലഭിക്കും വൻ സമ്പത്ത്!
ഇന്നലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗം സംസ്ഥാനങ്ങളിലെ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. പശ്ചിമ ബംഗാളില്‍ ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെ പ്രചാരണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. ഇത്തവണ മുഴുവൻ സീറ്റും നേടുമെന്ന് കോൺഗ്രസ് പറയുമ്പോൾ കഴിഞ്ഞ തവണത്തെ വൻ തകർച്ച കറികടന്ന മുന്നേറ്റമുണ്ടാക്കാനാണ് എൽഡിഎഫിന്റെ പദ്ധതികൾ. കേരളത്തിൽ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപിയും. പലയിടത്തും ശക്തമായ ത്രികോണ മത്സരത്തിന് വഴിയൊരുങ്ങുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy