ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ വിദ്വേഷ പ്രസംഗ൦ നടത്തിയ ഷാര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലാണ് ഷാര്‍ജീലിനെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്വേഷ പ്രസംഗവും രാജ്യദ്രോഹവും; ഷാര്‍ജീല്‍ ഇമാമിനെതിരെ കുറ്റപത്രം!


UAPA ചുമത്തിയാണ് അറസ്റ്റ്. കലാപത്തിലുള്ള പങ്കിനെ സംബന്ധിച്ച് ചോദ്യം ചെയ്യാനായി ഷര്‍ജീലിനെ ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തിച്ചിരുന്നു. ജൂലൈ 21നു ഷര്‍ജീലിനെ ഡല്‍ഹിയില്‍ എത്തിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുവാഹത്തിയിലെ ജയിലില്‍ തന്നെ താമസിപ്പിക്കുകയായിരുന്നു. 


രാജ്യദ്രോഹക്കേസ്; ഷര്‍ജീല്‍ ഇമാം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍


2019 ഡിസംബർ 13ന് നടത്തിയ പ്രസംഗത്തിലൂടെ കലാപത്തിന് പ്രേരിപ്പിച്ചക്കുകയും പ്രോഹത്സാഹിപ്പിക്കുകയും ചെയ്തുവെന്നതാണ് ഷര്‍ജീലിനെതിരായ കുറ്റം. ഷാര്‍ജീലിന്‍റെ പ്രസംഗത്തിനു രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹിയില്‍ വലിയ കലാപ൦ പൊട്ടിപുറപ്പെട്ടത്. ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ ഷാര്‍ജീലിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യദ്രോഹ വകുപ്പ് പ്രകാരം ഷാര്‍ജീലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.