രാജ്യദ്രോഹക്കേസ്; ഷര്‍ജീല്‍ ഇമാം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർഥി ഷർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. 

Last Updated : Jan 30, 2020, 01:38 AM IST
  • അസം അടക്കമുള്ള വടക്കു കിഴക്കൻ മേഖല രാജ്യത്തുനിന്ന് വേർപെടുത്താൻ ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയതിന് പിന്നാലെയാണ്
    ഷർജീലിനെതിരെ ഡല്‍ഹി,അസം,ബീഹാര്‍,അരുണാചല്‍ പ്രദേശ്‌,ബീഹാര്‍,ഉത്തര്‍ പ്രദേശ്‌,മണിപ്പൂര്‍ എന്നിവിടങ്ങളില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തത്.
രാജ്യദ്രോഹക്കേസ്; ഷര്‍ജീല്‍ ഇമാം അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍

ന്യൂഡൽഹി: രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർഥി ഷർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. 
സുരക്ഷ കണക്കിലെടുത്ത് ചീഫ് മെട്രോപോളിറ്റൺ മജിസ്ട്രേറ്റ് പുരുഷോത്തം പട്നായിക്കിന്റെ വസതിയിലാണ് ഷർജീലിനെ ഹാജരാക്കിയത്.
 പട്യാല ഹൗസ് കോടതിയിൽ ഷർജീലിനെ ഹാജാരാക്കാൻ പോലീസ് ശ്രമിച്ചുവെങ്കിലും കോടതി പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഗവേഷണ വിദ്യാർഥിക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഒരു വിഭാഗം അഭിഭാഷകർ രംഗത്തെത്തി. 
രാജ്യദ്രോഹിയെ തൂക്കിലേറ്റണമെന്ന മുദ്രാവാക്യം മുഴക്കിയാണ് അഭിഭാഷകർ രംഗത്തെത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. 
രാജ്യത്തെ വിഭജിക്കുന്നതിനെപ്പറ്റി സംസാരിച്ചയാൾക്കെതിരെ പ്രതിഷേധിക്കാനാണ് തങ്ങൾ എത്തിയതെന്ന് അഭിഭാഷകർ പറഞ്ഞു.
 'ജയിലിന് പുറത്ത് കഴിയാനുള്ള അർഹത അയാൾക്കില്ല. കർശന നടപടി സ്വീകരിക്കണം. എല്ലാ അഭിഭാഷകർക്കും ഇക്കാര്യത്തിൽ ഒരേ നിലപാടാണ്' - അവർ പറഞ്ഞു. 
സിആർപിഎഫിന്റെ നേതൃത്വത്തില്‍ കനത്ത  സുരക്ഷയാണ് കോടതി പരിസരത്ത് ഏർപ്പെടുത്തിയിരുന്നത്.

ജാമിയ മിലിയ സർവകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിന്റെ പേരിൽ ബിഹാറിലെ ജഹാനാബാദിൽനിന്ന് ചൊവ്വാഴ്ചയാണ് ഷർജീൽ അറസ്റ്റിലായത്. 
ബുധനാഴ്ചയാണ് പോലീസ് ഡൽഹിയിലെത്തിച്ചത്. 
അസം അടക്കമുള്ള വടക്കു കിഴക്കൻ മേഖല രാജ്യത്തുനിന്ന് വേർപെടുത്താൻ ആഹ്വാനം ചെയ്യുന്ന പ്രസംഗം നടത്തിയതിന് പിന്നാലെയാണ് 
ഷർജീലിനെതിരെ ഡല്‍ഹി,അസം,ബീഹാര്‍,അരുണാചല്‍ പ്രദേശ്‌,ബീഹാര്‍,ഉത്തര്‍ പ്രദേശ്‌,മണിപ്പൂര്‍ എന്നിവിടങ്ങളില്‍ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തത്.

ജാമിയ മിലിയ ഇസ്ലാമിയ, അലിഗഢ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ 
ഷർജീൽ രാജ്യദ്രോഹ പ്രസംഗം നടത്തിയെന്നാണ് കേസ്.
ഷര്‍ജീല്‍ ഇമാമിന്‍റെ പ്രസംഗങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നലയാണ് പോലീസ് കേസുടുക്കുകയും ഇയാളെ ബീഹാറില്‍ നിന്നും അറെസ്റ്റ്‌ ചെയ്യുകയും ചെയ്തത്.

Trending News