Covaxin Trials: കോവാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ DCGI യുടെ അനുമതി; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരിലാണ് Clinical Trial
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയത്. 0 മുതൽ 28 ദിവസങ്ങൾ വരെയുള്ള സമയത്ത് 2 വാക്‌സിൻ ഡോസുകൾ നലകിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.
New Delhi: ഭാരത് ബയോടേക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കോവാക്സിന് (Covaxin) 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ അനുമതി നൽകി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയത്. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചിട്ടുണ്ട്.
വിദഗ്ദ്ധ സമിതിയുടെ ശുപാർശയെ തുടർന്നാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 0 മുതൽ 28 ദിവസങ്ങൾ വരെയുള്ള സമയത്ത് 2 വാക്‌സിൻ (Vaccine) ഡോസുകൾ നലകിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. 525 വോളന്റിയർമാരിലാണ് പരീക്ഷണം നടത്തുകയെന്ന് ഭാരത് ബയോ ടേക് അറിയിച്ചിട്ടുണ്ട്.
ALSO READ: ചെന്നൈയിൽ ആറ് കൊവിഡ് രോഗികൾ ചികിത്സ ലഭിക്കാതെ മരിച്ചു
മെയ് 12 നാണ് കോവാക്സിന്റെ (Covaxin) രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്‌തത്. വിവിധ പ്രദേശങ്ങളായിലായി 525 പേരിലാണ് പരീക്ഷണ കുത്തിവെയ്പ്പ് നടത്തുന്നത്. എയിമസ് (AIIMS) ഡൽഹി, എയിമസ് പാറ്റ്ന, നാഗ്പുർ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങി നിരവധി കേന്ദ്രങ്ങളിലായി ആണ് കോവാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്തുന്നത്.
ചൊവ്വാഴ്ച ഭാരത് ബയോടെക് പരീക്ഷണം നടത്താൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് നൽകിയ അപേക്ഷ പരിഗണിച്ചപ്പോഴാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിസ്കോ) COVID-19 സംബന്ധിച്ച സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി (എസ്ഇസി) പരീക്ഷണങ്ങൾ നടത്താമെന്ന് ശുപാർശ ചെയ്‌തത്.
മുമ്പ് ഇതേ അപേക്ഷം കമ്മറ്റി മുമ്പാകെ സമർപ്പിച്ചിരുന്നെങ്കിലും എങ്ങനെയാണ് പരീക്ഷണങ്ങൾ നടത്തുന്നത് എന്ന പ്രോട്ടോകോൾ കൂടി ഉൾപ്പെടുത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മുമ്പ് ഫെബ്രുവരി 24 നാണ് ഭാരത് ബയോടെക്ക് അപേക്ഷ സമർപ്പിച്ചത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...