ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളിൽ രണ്ട് മാസത്തേക്ക് ലോക്ക്ഡൗൺ തുടരണം; നിർദേശവുമായി ഐസിഎംആർ

നിലവിൽ രാജ്യത്ത് ആകെയുള്ള 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ഇത്തരം ജില്ലകളിൽ കർശനമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐസിഎംആർ ഡയറക്ടർ അഭിപ്രായപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : May 12, 2021, 06:30 PM IST
  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതൽ 10 ശതമാനം വരെയുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം
  • എന്നാൽ കർശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയായി നിലനിർത്താൻ സാധിക്കുകയുള്ളൂ
  • ആറ് മുതൽ എട്ട് ആഴ്ച വരെ ലോക്ക്ഡൗൺ തുടരണം
  • ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതായും വരാമെന്ന് അദ്ദേഹം പറഞ്ഞു
ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള ജില്ലകളിൽ രണ്ട് മാസത്തേക്ക് ലോക്ക്ഡൗൺ തുടരണം; നിർദേശവുമായി ഐസിഎംആർ

ന്യൂഡൽഹി: കൊവിഡ് വ്യാപന തോത് കൂടിയ ജില്ലകളിൽ ലോക്ക്ഡൗൺ (Lockdown) തുടരണമെന്ന് ഐസിഎംആർ മേധാവി ഡോ.ബൽറാം ഭാർ​ഗവ. ആറ് മുതൽ എട്ട് ആഴ്ചവരെ ലോക്ക്ഡൗൺ തുടരണമെന്നാണ് ബൽറാം ഭാർ​ഗവ അഭിപ്രായപ്പെട്ടത്. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ രാജ്യത്ത് ആകെയുള്ള 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡൽഹി, മുംബൈ, ബം​ഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശനമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐസിഎംആർ (ICMR) ഡയറക്ടർ അഭിപ്രായപ്പെട്ടത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതൽ 10 ശതമാനം വരെയുള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം. എന്നാൽ കർശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) പത്തിൽ താഴെയായി നിലനിർത്താൻ സാധിക്കുകയുള്ളൂ. ആറ് മുതൽ എട്ട് ആഴ്ച വരെ ലോക്ക്ഡൗൺ തുടരണം. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതായും വരാമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽ നിന്ന് 17 ശതമാനമായി കുറഞ്ഞു. എന്നാൽ നാളെ മുതൽ നിയന്ത്രണങ്ങൾ പിൻവലിച്ചാൽ വലിയ ദുരന്തമാകും തലസ്ഥാനത്ത് ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗത്തിൽ മൂന്ന് ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഓക്സിജൻ (Oxygen) ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾക്കും ക്ഷാമം നേരിടുന്നുണ്ട്. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ അഞ്ചോ പത്തോ മടങ്ങ് മരണങ്ങൾ പ്രതിദിനം സംഭവിക്കുന്നുണ്ടാകാമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

ALSO READ: Covaxin Trials: കോവാക്‌സിന്റെ രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാൻ ശുപാർശ; 2 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവർക്ക് വേണ്ടിയാണ് പരീക്ഷണം

10 ശതമാനത്തിൽ അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന നിർദേശം ഏപ്രിൽ 15ന് നടന്ന നാഷണൽ ടാസ്ക് ഫോഴ്സ് യോ​ഗത്തിൽ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസം​ഗങ്ങളിൽ ലോക്ക്ഡൗൺ അവസാന വഴിയായി കണക്കാക്കണമെന്നാണ് സംസ്ഥാനങ്ങളോട് നിർദേശിച്ചത്. പകരം മൈക്രോ കണ്ടെയ്ൻമെന്റ് മേഖല തിരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദേശിച്ചിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമാകാനുള്ള കാരണം തെരഞ്ഞെടുപ്പ് കാലത്തുണ്ടായ രാഷ്ട്രീയ പാർട്ടികളുടെ റാലികളും പൊതു സമ്മേളനങ്ങളും ആണെന്ന് അദ്ദേഹം പരോക്ഷമായി പ്രതികരിച്ചു. കൊവിഡ് കാലത്ത് ആൾക്കൂട്ടങ്ങൾ ഒഴിവാക്കേണ്ടത് സാമാന്യ ബോധമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News