Covid-19 fourth wave: രാജ്യ തലസ്ഥാനം കോവിഡ് ഭീതിയില്‍. റിപ്പോര്‍ട്ട്‌ അനുസരിച്ച് കഴിഞ്ഞ   15 ദിവസത്തിനിടെ ഡല്‍ഹിയില്‍ ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണത്തില്‍  6 മടങ്ങ്‌ വര്‍ദ്ധനവാണ്‌ ഉണ്ടായിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത്, ഏപ്രിൽ 11 മുതൽ ഏപ്രിൽ 24 വരെയുള്ള 15 ദിവസത്തെ കണക്ക് അനുസരിച്ച്  ഹോം ഐസൊലേഷനിലുള്ള രോഗികളുടെ എണ്ണം 447 ൽ നിന്ന് 2,812 ആയി ഉയർന്നു. സർക്കാർ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് പിടിഐ ആണ് ഈ  വിവരം റിപ്പോര്‍ട്ട് ചെയ്തത്.


ഏപ്രിൽ 13 ന് ഹോം ഐസൊലേഷനിലുള്ള രോഗികളുടെ എണ്ണം 504 ആയിരുന്നു, അടുത്ത ദിവസം 574 ആയും ഏപ്രിൽ 15 ന് 685 ആയും വര്‍ദ്ധിച്ചു.  ഏപ്രിൽ 16 ന് ഇത് 700 ലേക്ക് കടന്നു.  ഏപ്രില്‍  17 ന് 964 ആയി ഉയർന്നു. ഏപ്രിൽ 18 ന്  ഈ സംഖ്യ 1,000 കടന്നു.  അടുത്ത ദിവസം 1,274-ലും എത്തി. ഏപ്രിൽ 20ന് രണ്ടായിരത്തോടടുത്തിരുന്നു ഹോം ഐസൊലേഷനിലുള്ള രോഗികളുടെ എണ്ണം. 


Also Read:  Kerala COVID Update : സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; കേസുകളിൽ വർധനയുണ്ടായാൽ പ്രതിദിന കണക്ക് പ്രസിദ്ധീകരിക്കും


അതേപോലെ തന്നെ, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കോവിഡ്  രോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്.  ഈ കാലയളവിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ എണ്ണവും 17ൽ നിന്ന് 80 ആയി ഉയർന്നു. എന്നിരുന്നാലും, കേസുകൾ വര്‍ദ്ധിച്ചിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട  രോഗികളുടെ നിരക്ക് കുറവാണെന്നാണ് ഡൽഹി സർക്കാർ അഭിപ്രായപ്പെടുന്നത്. കൂടാതെ, സജീവ കേസുകളുടെ എണ്ണം ഏപ്രിൽ 11 ന് 601 ൽ നിന്ന്  3,975 ആയി ഉയര്‍ന്നിട്ടുണ്ട്.



 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.