`സാലറി കട്ട്` പ്രഖ്യാപിച്ച് മുകേഷ് അംബാനി.... !!
കോവിഡ്-19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ റിലയന്‍സിനേയും ബാധിക്കുന്നു... `സാലറി കട്ട്` പ്രഖ്യാപനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്...!!
മുംബൈ: കോവിഡ്-19 മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങൾ റിലയന്‍സിനേയും ബാധിക്കുന്നു... 'സാലറി കട്ട്' പ്രഖ്യാപനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്...!!
കൊറോണ വൈറസ് ബാധ മൂലം നേരിടുന്ന സാമ്പത്തിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഹൈഡ്രോകാർബൺ ഡിവിഷനിലെ ചില ജീവനക്കാരുടെ ശമ്പളം 10% കുറയ്ക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അറിയിച്ചു.
കമ്പനിയുടെ ഡയറക്ടർ ബോർഡ് അവരുടെ ശമ്പളത്തിന്‍റെ 30% മുതൽ 50% വരെ ഉപേക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം, പ്രതിസന്ധിഘട്ടത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്‍റെ മുഴുവന്‍ പ്രതിഫലവും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിയ്ക്കുകയാണ്. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹിതൽ ആർ മെശ്വാനി ഒപ്പിട്ട കത്തിലാണ് ഈ വിവരങ്ങള്‍...
'സാലറി കട്ട് ' പ്രതിവർഷം 15 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന ഹൈഡ്രോകാർബൺ ഡിവിഷനിലെ ജീവനക്കാർക്കാണ് ബാധകമാവുക. അതിൽ കുറവ് ശമ്പളം/ വരുമാനം ലഭിക്കുന്നവർക്ക് ഈ നിർദ്ദേശം ബാധിക്കില്ലെന്നും എന്നാല്‍, പ്രകടനം അടിസ്ഥാനമാക്കിയുള്ള ശമ്പളവും ബോണസും മാറ്റിവച്ചിരിക്കുന്നതായു൦ കത്തിൽ പറയുന്നു...!!
"ശുദ്ധീകരിച്ച ഉൽപന്നങ്ങൾക്കും പെട്രോകെമിക്കലുകൾക്കുമുള്ള ഡിമാൻഡ് കുറഞ്ഞത് ഹൈഡ്രോകാർബൺ ബിസിനസിനെ പ്രതികൂലമായി ബാധിച്ചു. ഇത് ഹൈഡ്രോകാർബൺ ബിസിനസിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്, എല്ലാ മേഖലകളിലും ഒപ്റ്റിമൈസേഷനും ചെലവ് കുറയ്ക്കലും ആവശ്യമാണ്", കത്തിൽ പറയുന്നു.
അതേസമയം ബിസിനസ് പ്രക്രിയ പുനഃസംഘടിപ്പിക്കുന്നതിന് lock down മികച്ച അവസരം നല്‍കിയതായി കമ്പനി അറിയിച്ചു. 2020 മാര്‍ച്ച് 31ന് അവസാനിച്ച ത്രൈമാസത്തില്‍ കമ്പനിയുടെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ യോഗം വ്യാഴാഴ്ച നിശ്ചയിച്ചിരുന്നു. യോഗത്തിന് ശേഷമാണ് ഈ തീരുമാനങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി കൈക്കൊണ്ട തീരുമാനങ്ങള്‍ എങ്ങിനെയാണ് ഇനി മറ്റ് കമ്പനികളെ സ്വാധീനിക്കുക എന്നതാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റു നോക്കുന്നത് ....