ന്യൂഡല്‍ഹി:  രാജ്യത്ത് കോവിഡ്  (COVID-19) ബാധിതരുടെ 50 ലക്ഷത്തോടടുക്കുന്നു....  


COMMERCIAL BREAK
SCROLL TO CONTINUE READING

തുടര്‍ച്ചയായി കഴിഞ്ഞ അഞ്ചാംദിവസവും പ്രതിദിന രോഗബാധിതരുടെ എണ്ണം 90,000ല്‍ അധികമാണ്. 
കഴിഞ്ഞ  24 മണിക്കൂറില്‍  93,215 രോ​ഗികളും 1,140 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 16 ദിവസമായി ആയിരത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്‌.


24 മണിക്കൂറില്‍ 77,512 പേര്‍ രോഗമുക്തരായി. രോഗമുക്തി നിരക്ക് 78% ആണ് . ആകെ രോഗമുക്തര്‍ 37.80 ലക്ഷമാണ് . 


നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 9,86,598 പേരാണ്.  ഇതില്‍ 60 ശതമാനത്തിലധികവും മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, യുപി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് . കൂടുതല്‍  മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.   തമിഴ്നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ തൊട്ടുപിന്നില്‍. പുതുതായി റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ 36 ശതമാനവും മഹാരാഷ്ട്രയിലാണ് (416).


 അതേസമയം,  ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി​യി​ലേ​ക്ക് കു​തി​യ്ക്കുകയാണ്.  
29,415,168 പേ​ര്‍​ക്ക് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചെ​ന്നാ​ണ് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്ത് വി​ടു​ന്ന ക​ണ​ക്കു​ക​ള്‍. 931,934 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യെ​ന്നും 21,260,789 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.


Also read: സംസ്ഥാനത്ത് 2540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 2110 പേർ രോഗമുക്തർ


അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, പെ​റു, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കി​ല്‍ ആ​ദ്യ 10ല്‍ ​നി​ല്‍​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-6,745,613, ഇ​ന്ത്യ-4,926,914, ബ്ര​സീ​ല്‍-4,345,610, റ​ഷ്യ-1,068,320, പെ​റു-733,860, കൊ​ളം​ബി​യ-721,892, മെ​ക്സി​ക്കോ-668,381, ദ​ക്ഷി​ണാ​ഫ്രി​ക്ക-650,749, സ്പെ​യി​ന്‍-593,730, അ​ര്‍​ജ​ന്‍റീ​ന-555,537.


മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം അ​മേ​രി​ക്ക-198,897, ഇ​ന്ത്യ-80,808, ബ്ര​സീ​ല്‍-132,006, റ​ഷ്യ-18,635 , പെ​റു-30,812, കൊ​ളം​ബി​യ-23,123, മെ​ക്സി​ക്കോ-70,821, ദ​ക്ഷി​ണാ​ഫ്രി​ക്ക-15,499, സ്പെ​യി​ന്‍-29,848, അ​ര്‍​ജ​ന്‍റീ​ന-11,412.