സംസ്ഥാനത്ത് 2540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 2110 പേർ രോഗമുക്തർ

രോഗം സ്ഥിരീകരിച്ചവരിൽ 2346 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതിൽ 212 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.   

Last Updated : Sep 14, 2020, 06:33 PM IST
    • പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊറോണ ബാധമൂലമുള്ള 15 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
    • രോഗം സ്ഥിരീകരിച്ചവരിൽ 2346 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 212 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
സംസ്ഥാനത്ത് 2540 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;  2110 പേർ രോഗമുക്തർ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 2540 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2346 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  ഇതിൽ 212 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 2110 പേർ കൊറോണ മുക്തരായിട്ടുണ്ട്. 

പതിവ് കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.  കൊറോണ ബാധമൂലമുള്ള 15 മരണങ്ങൾകൂടി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 454 ആയിട്ടുണ്ട്. 64 ആരോഗ്യപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.  ഇന്ന് രോഗം സ്ഥിരീകരിച്ച 34 പേര് വിദേശത്തുനിന്നും 73 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.  

Also read: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടിട്ടുള്ള പ്രതിഷേധ മാർച്ചുകളിൽ വ്യാപക സംഘർഷം..! 

ഇന്ന് രോഗം സ്ഥിരീകരിച്ചത് തിരുവനന്തപുരത്ത് നിന്നും 332  പേർക്കും,  മലപ്പുറത്ത് 482  പേർക്കും, കോഴിക്കോട് 382  പേർക്കും, കാസർഗോഡ് 56 പേർക്കും, തൃശൂർ 161 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 107  പേർക്കും , എറണാകുളം ജില്ലകളിൽ 255  പേർക്ക് വീതവും,  പാലക്കാട് 175 പേർക്കും, പത്തനംതിട്ട  ജില്ലയിൽ നിന്നുള്ള16 പേർക്കും, കൊല്ലം 142 പേർക്കും,  കണ്ണൂർ ജില്ലയിൽ 232 പേർക്കും, കോട്ടയത്ത് 122 പേർക്കും, ഇടുക്കിയിൽ 58 പേർക്കും, വയനാട് 20 പേർക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

Also read: തൊഴിൽ സംബന്ധമായ ദുരിതങ്ങൾ വേട്ടയാടുന്നുവോ? പരിഹാരമുണ്ട്.. ! 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2, 05,158 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 2213 പേരെയാണ്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 22,279 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 17 പുതിയ  ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.  9 ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 615 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Trending News