New Delhi: ആശങ്ക പടര്‍ത്തി രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് 8,000 -ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ സജീവ കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 8,084 പുതിയ കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. 4,592 പേര്‍ കൊറോണയില്‍നിന്നും  സുഖപ്പെട്ടു.


Also Read:  Sidhu Moose Wala Murder Case: സിദ്ദു മൂസെവാലയുടെ കൊലയാളി അറസ്റ്റിൽ, അറസ്റ്റിലായത് ഷൂട്ടർ സന്തോഷ് ജാദവ്


കഴിഞ്ഞ ഒരാഴ്ചയിലധികമായി കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഇത് തുടർച്ചയായ മൂന്നാം ദിവസമാണ്  8,000-ത്തിലധികം കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിയ്ക്കുന്നത്‌. ഇതോടെ രാജ്യത്ത് സജീവ കേസകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.  കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത്  സജീവ കേസുകളുടെ എണ്ണം  47,995 ആയി ഉയർന്നു.  എന്നാല്‍, മരണസഖ്യ കുറയുന്നത് ആശ്വാസത്തിന്  വക നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഞായറാഴ്ച 8,582 അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 4 പേർ മരിക്കുകയും ചെയ്തു.


രാജ്യത്ത് ഇതുവരെ 5,24,771 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. അതേസമയം, 42657335 പേർ കൊറോണ ബാധിയ്ക്കുകയും സുഖപ്പെടുകയും ചെയ്തു. അതേസമയം, മൊത്തം 1,95,19,81,150 വാക്‌സിൻ ഡോസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,77,146 ഡോസുകളും നൽകി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.