ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായി വർദ്ധനവ് പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 3007 പുതിയ കേസുകളാണ്  മഹാരാഷ്ട്രയിൽ റിപ്പോർട് ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 85,975 ആയി ഉയർന്നു. ചൈനയുടെ 83,036 രോഗബാധിതർ എന്ന കണക്കിനെയാണ് സംസ്ഥാനം മറികടന്നിരിക്കുന്നത്. മൂവായിരത്തിൽ അധികം രോഗികളാണ് സംസ്ഥാനത്ത് മാത്രമായി മരണപ്പെട്ടത്. 


ആശുപത്രികളിലും മറ്റും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. ഇതിനാൽ തന്നെ മറ്റ് അസുഖവുമായി വരുന്നവർക്ക് അത്യാവശ്യ ചികിത്സപോലും ലഭിക്കാത്ത അവസ്ഥയാണ്. മൃതദേഹങ്ങൾ ഹാളിലും, രോഗികൾ തറയിലുമാണ് കിടക്കുന്നത് എന്ന റിപ്പോട്ടുകൾ പോലും ഇതിനിടെ പുറത്തിറങ്ങിയിരുന്നു. സർക്കാർ രോഗത്തെ നിയന്ത്രിക്കുന്നതിൽ പൂർണ്ണ പരാജയമായി മാറുന്ന കാഴ്ചയാണ് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്.


Also Read: കൊറോണ കാരണം വരുമാനമില്ല, 2 മാസം പ്രായമുള്ള കുഞ്ഞിനെ 3000 രൂപയ്ക്ക് വിറ്റു 


തമിഴ്നാട്ടിൽ 1500ൽ അധികം കേസുകളാണ് ഞായറാഴ്ച മാത്രം റിപ്പോ‍ർട്ട് ചെയ്തത്. ഇവിടെ ഇതുവരെ 31,667 പേർക്ക് രോഗം സ്ഥിരീകരിച്ചു. 269 പേർക്ക് ജീവഹാനിയും സംഭവിച്ചു. രാജ്യ തലസ്ഥാനത്ത് ഇതുവരെ 27,654 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 761 പേർ മരിക്കുകയും ചെയ്തു. ഗുജറാത്തിൽ 19,592 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെ 1219 പേർ ഇതുവരെ മരിച്ചു.


Also Read: ഡൽഹിയിലെ ആശുപത്രികൾ ഇനി അന്യസംസ്ഥാനക്കാർക്ക് തുറക്കില്ല, പ്രവേശനം ഡെൽഹിക്കാർക്ക് മാത്രം


രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 2.5 ലക്ഷം കവിഞ്ഞു. ലോകത്തിൽ കോവിഡ് രോഗികളുട എന്നതിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു. 70,27,191 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,03,080 പേർ മരിക്കുകയും ചെയ്തു. യുഎസിൽ 19,92,453 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 1,12,141 പേർ മരണത്തിനു കീഴടങ്ങി. ബ്രസീലിൽ 6,77,553 പേർക്കും റഷ്യയിൽ 467,673 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.