ഡൽഹിയിലെ ആശുപത്രികൾ ഇനി അന്യസംസ്ഥാനക്കാർക്ക് തുറക്കില്ല, പ്രവേശനം ഡെൽഹിക്കാർക്ക് മാത്രം

ഡൽഹി സർക്കാരിൻ്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമേ ചികിൽസ നൽകൂവെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

Last Updated : Jun 7, 2020, 02:28 PM IST
ഡൽഹിയിലെ ആശുപത്രികൾ ഇനി അന്യസംസ്ഥാനക്കാർക്ക് തുറക്കില്ല, പ്രവേശനം ഡെൽഹിക്കാർക്ക് മാത്രം

ഡൽഹി സർക്കാരിൻ്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമേ ചികിൽസ നൽകൂവെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞതിനാലാണ് പുതിയ തീരുമാനം. തിങ്കളാഴ്ച മുതൽ സംസ്ഥാന അതിർത്തികൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

10,000 കട്ടിലുകളാണ് ഡൽഹിക്കാർക്കായി നീക്കിവയ്ക്കുന്നത്. കേന്ദ്രസർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ എല്ലാവർക്കും ചികിൽസ ലഭിക്കും. അഞ്ചംഗ ഉപദേശക സമിതിയുടെ നിർദേശ പ്രകാരം ജൂണിൽ 15,000 കട്ടിലുകൾ ഡൽഹി നിവാസികൾക്ക് ആവശ്യമാണ്. 9,000 കട്ടിലുകൾ മാത്രമാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പ്രവേശിപ്പിച്ചാൽ മൂന്നു ദിവസം കൊണ്ട് ഇവ തീരുമെന്നും അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

Also Read: കൊറോണക്കാലത്തും രാഷ്ട്രീയം, അമിത് ഷായുടെ വെർച്വൽ റാലിക്കെതിരെ കോൺഗ്രസ്

ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലെന്ന റിപ്പോർട്ടിനെത്തുടർന്ന് മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയിരുന്നു. 90 ശതമാനം ആളുകളും ആശുപത്രികൾ ഡെൽഹിക്കാർക്കായി റിസേർവ് ചെയ്ത് വയ്ക്കാനാണ് ആവശ്യപ്പെട്ടതെന്ന് കെജ്‌രിവാൾ(Arvind Kejrival) അറിയിച്ചു.

ഡൽഹിയിൽ പല ആശുപത്രികളും ഇതിനകം തന്നെ നിറഞ്ഞു. ഒരാഴ്ചയായി ദിവസവും ആയിരത്തിലധികം കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം 27,000 ആയി. 

Trending News