Covid-19: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍...
New Delhi: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍...
പുതിയ മാര്‍ഗ്ഗരേഖ അനുസരിച്ച് സിനിമാ തിയേറ്ററുകളില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. കോവിഡ് (Covid protocol) നിബന്ധനകള്‍ക്ക് പാലിച്ചുകൊണ്ട് സ്വിമ്മിംഗ് പൂളുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. പുതിയ ഇളവുകള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇനിമുതല്‍ ഒരു വിധത്തിലുമുള്ള നിയന്ത്രണവും ഉണ്ടാവില്ല. കൂടാതെ, കണ്ടെയ്ന്‍മെന്‍റ് സോണിന് വെളിയില്‍ എല്ലാ തരത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കും.
അതേസമയം, സിനിമ തിയേറ്ററുകളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എത്ര പേരെ പ്രവേശിപ്പിക്കാമെന്നുള്ളത് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം അറിയിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പുതിയ മാര്‍ഗരേഖ അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് അകത്തും പുറത്തും ആളുകള്‍ക്കും ചരക്ക് ഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന വ്യാപാര കരാറുകള്‍ക്ക് അനുസൃതമായി അതിര്‍ത്തി കടന്നുള്ള യാത്രകളും അനുവദിക്കും. മതപരവും സാമൂഹികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവും കായികവും വിനോദപരവുമായ പരിപാടികള്‍ക്ക് ഹാളിന്‍റെ ശേഷിയുടെ 50% വരെ ആളുകളെ പ്രവേശിപ്പിക്കാം. അടച്ചിട്ട ഹാളുകളില്‍ 200 പേര്‍ക്ക് പ്രവേശനം അനുവദിച്ചു.
Also read: Covid-19: Delhiയില്‍ Covid വ്യാപനം 100ല്‍ താഴെ, കേരളത്തില്‍ വൈറസ് വ്യാപനം രൂക്ഷം
എന്നാല്‍, ഇക്കാര്യങ്ങളിലെല്ലാം, കോവിഡ് (Covid-19) വ്യാപന തോത് അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. സാമൂഹിക അകലം, മാസ്‌ക് തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പാക്കണമെന്നും കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ഹോട്ട് സ്‌പോട്ടുകളിലും നിയന്ത്രണങ്ങള്‍ തുടരുമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.