ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്നും വന്ന കൊറോണ വൈറസ് (Covid19) ഇന്ത്യയിലും പടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്രാത്രി എട്ടുമണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ ബാധയെ തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രതിരോധ നടപടികളും അദ്ദേഹം ഇന്ന് ചര്‍ച്ച ചെയ്യും. കൊറോണ ബാധയെക്കുറിച്ച് വിശകലനം ചെയ്യാന്‍ ഇന്നലെ പ്രധാനമന്ത്രി അവലോകന യോഗം വിളിച്ചിരുന്നു.


Also read: കൊറോണ: ഇറ്റലിയില്‍ മരണസംഖ്യ 475 കവിഞ്ഞു


യോഗത്തില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കും, സായുധ സേനകള്‍ക്കും, മെഡിക്കല്‍ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു.


കൊറോണ വൈറസ് സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച തയ്യാറെടുപ്പുകളെ ലോകരാഷ്ട്രങ്ങള്‍ അടക്കം പ്രശംസിച്ചിരുന്നു. അതുകൊണ്ടുതന്നെ വൈറസ് പടരാതിരിക്കാൻസർക്കാർ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ഇന്ന് രാജ്യത്തോട് പറയും.


Also read: viral video: കൊറോണ ബോധവല്‍ക്കരണവുമായി കേരള പോലീസ്


ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇന്നലെ 43 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേര്‍ ഇന്ത്യാക്കാരും 3 പേര്‍ വിദേശികളുമാണ്.


ഇന്ത്യയില്‍ ഇതുവരെയായി 169 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണബാധിച്ച് മൂന്നുപേരാണ് മരണമടഞ്ഞത്.