ന്യൂ ഡൽഹി: രാജ്യത്തെ കോവിഡ് രോ​ഗികളുടെ കണക്കിൽ ഒരു കോടി പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിൽ 25,152 പുതിയ കേസുകളാണ് രജിസ്റ്റ‌‍ർ ചെയ്തത്. യുഎസിന് പിന്നാലെ കോവിഡ് കണക്കിൽ കോടിയിലെത്തുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ. രോ​ഗ ഭേദമാകുന്നവരുടെ കണക്ക് 95 ശതമാനമായി ഉയർന്നു. എന്നാൽ രാജ്യത്ത് ദിനംപ്രതി ഏറ്റവും കൂടുതൽ കോവിഡ് ബാധിക്കുന്നത് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 25,152 പുതിയ കേസുകളാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയതെന്ന് ആരോ​ഗ്യ മന്ത്രാലയം (Ministry of Health) പുറത്ത് വിട്ട കണക്കിൽ പറയുന്നു. ഇത് ഇന്ത്യയിലെ ആകെ കോവഡ് ബാധിച്ചവരുടെ കണക്ക് ഒരു കോടി കടത്തി. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,00,04,599 ആയി. 1.45 ലക്ഷം പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 347 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ കോവിഡ് ഭേദമായവരുടെ എണ്ണം 95 ലക്ഷം കഴിഞ്ഞെന്നും മന്ത്രിലയം അറിയിച്ചു. നിലവിൽ 3,08,751 പേ‌ർ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.


Also Read: ICMR മേധാവിയ്ക്ക് COVID-19 സ്ഥിരീകരിച്ചു


231 ദിവസമെടുത്താണ് ഇന്ത്യയിൽ കോവിഡ് (COVID 19) രോ​ഗികളുടെ എണ്ണം 50 ലക്ഷം കഴിഞ്ഞത്. എന്നാൽ വെറും 94 ദിവസം കൊണ്ടാണ് അടുത്ത് 50 ലക്ഷം രോ​ഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ളത് അമേരിക്ക മാത്രമാണ്. യുഎസിൽ കോവിഡ് ബാധിതരുടെ എണ്ണം 1,74,59,296 പേരാണ്.


നിലവിൽ ഇന്ത്യയിലെ കോവിഡ് രോ​ഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് കുറഞ്ഞ് വരുകയാണ്. ദിവസും 30,000 താഴെയാണ് രോ​ഗ ബാധിതരാകുന്നവരുടെ കണക്ക്. ആ​ഗോള തലത്തിൽ ഏറ്റവും കൂടുതൽ പുതുതായി കോവിഡ് ബാധിതരാകുന്നവരുടെ കണക്കിക്കൽ നിലവിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. യുഎസ് (US COVID) തന്നെയാണ് ദിനംപ്രതിയുള്ള കണക്കൽ ആദ്യ നിൽക്കുന്നത്. ഒരു ആഴ്ചയിൽ ശരാശരിയിൽ 2 ലക്ഷ പേ‌ർക്കാണ് യുഎസിൽ കോവിഡ് ബാധിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ 46,000 കേസുകളും മൂന്നാമതുള്ള റഷ്യയിൽ 27,000 കേസുകളുമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ നിലവിൽ ഒരു ആഴ്ചയിൽ കോവിഡ് ബാധതരാകന്നവരുടെ ശരാശരി എണ്ണം 26,000 ആണ്.


Also Read: COVID update: കോവിഡ്‌ ബാധയില്‍ കേരളം മുന്നോട്ടു തന്നെ; 5,456 പേര്‍ക്കുകൂടി കൊറോണ


അതേസമയം സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം 5,456 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് റിപ്പോർട്ട് ചെയ്ത്. രാജ്യത്ത് ദിനംപ്രതി ഏറ്റവും കൂടുതൽ കോവിഡ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കേരളത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പും അതിനോട് അനുബന്ധിച്ച ഫല പ്രഖ്യാപനവുമൊക്കെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കാൻ സാധ്യയുണ്ടെന്ന് സംസ്ഥാന ആരോ​ഗ്യ വകുപ്പ് സൂചിപ്പിച്ചിരുന്നു.