ICMR മേധാവിയ്ക്ക് COVID-19 സ്ഥിരീകരിച്ചു

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ICMR) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാഗര്‍വയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2020, 10:35 AM IST
  • ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ICMR) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാഗര്‍വയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
  • രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS)ല്‍ പ്രവേശിപ്പിച്ചു.
ICMR മേധാവിയ്ക്ക്  COVID-19 സ്ഥിരീകരിച്ചു

New Delhi: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ICMR) ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാഗര്‍വയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 

രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അദേഹത്തെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (AIIMS)ല്‍ പ്രവേശിപ്പിച്ചു.  59 കാരനായ ആദ്ദേഹത്തെ  എയിംസിലെ ട്രോമ കെയര്‍ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ കോവിഡ് (COVID-19) പ്രതിരോധത്തിന് നേതൃത്വം നല്‍കുന്നത് ICMR ആണ്.  ഇന്ത്യയിലെ ബയോമെഡിക്കല്‍ ഗവേഷണത്തിന്‍റെ  രൂപീകരണം, ഏകോപനം, പ്രോത്സാഹനം ഉള്‍പ്പെടെയുള്ള ഉത്തരവാദിത്തങ്ങളാണ് ഐസിഎംആര്‍ വഹിക്കുന്നത്. 

ഭാര്‍ഗവ ഐസിഎംആര്‍ ഡയറക്ടര്‍ ജനറലായി മൂന്ന് വര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ആരോഗ്യ ഗവേഷണ വകുപ്പിന്‍റെ  സെക്രട്ടറി കൂടിയാണ് അദേഹം.

Also read: COVID update: കോവിഡ്‌ ബാധയില്‍ കേരളം മുന്നോട്ടു തന്നെ; 5,456 പേര്‍ക്കുകൂടി കൊറോണ

അതേസമയം, ഇന്ത്യയില്‍ കോവിഡ്  ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു.  എന്നാല്‍, പ്രതിദിന വൈറസ് ബാധിതരുടെ  എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇതുവരെ കോവിഡ്  ബാധിച്ച് 1,45,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News