Covid-19 JN.1 Variant: ചൈനയില്‍ നിന്നും ഏറെ അകലെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തില്‍ കോവിഡ്-19 വകഭേദം JN.1 സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബർ 8നാണ് കേരളത്തിൽ കോവിഡ്-19 ന്‍റെ ഏറ്റവും പുതിയ വകഭേദമായ  JN.1 സ്ഥിരീകരിയ്ക്കുന്നത്. കോവിഡിന്‍റെ ഈ ഉപ വകഭേദം കണ്ടെത്തിയതോടെ സംസ്ഥാനം ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്. 2023 സെപ്റ്റംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ കണ്ടെത്തിയ JN.1 വകഭേദം മുന്‍പ് കണ്ടെത്തിയ  BA.2.86 ന്‍റെ പിൻഗാമിയാണ്.


Also Read:  Horoscope Today December 18: കര്‍ക്കിടക രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?  
 
നവംബർ 18-ന് നടത്തിയ ആർടി-പിസിആർ പരിശോധനയിൽ കേരളത്തിലെ 79 വയസ്സുള്ള ഒരു സ്ത്രീക്ക്  JN.1 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇൻഫ്ലുവൻസ പോലെയുള്ള രോഗാവസ്ഥയുടെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടെങ്കിലും അവർ അണുബാധയിൽ നിന്ന് വിജയകരമായി സുഖം പ്രാപിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 


Also Read:  Mokshada Ekadashi December 2023: സ്വര്‍ഗ്ഗവാതില്‍ ഏകാദശി എന്നാണ്? പ്രാധാന്യം അറിയാം  
 
അതേസമയം, കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിള്‍ ലോകം വീണ്ടും ആശങ്കയിലേയ്ക്ക് നീങ്ങുകയാണ്. എന്നാല്‍, ഈ ആഗോള ആശങ്കകൾക്കിടയിൽ ഉറപ്പുമായി ചൈനയും രംഗത്തെത്തിയിരിയ്ക്കുകയാണ്. അതായത്, ഇപ്പോള്‍ ചൈനയില്‍ പടരുന്ന ശ്വാസകോശ സംബന്ധിയായ രോഗത്തിന്‍റെ നിരീക്ഷണ സമയത്ത് അജ്ഞാത വൈറസുകളോ ബാക്ടീരിയകളോ കണ്ടെത്തിയില്ല എന്നാണ് ചൈനീസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (ചൈന സിഡിസി) റിസർച്ച് ഫെലോ ആയ ചാങ് ഷാവോറുയി വ്യക്തമാക്കുന്നത്.   


അതേസമയം, ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ കുതിച്ചുചാട്ടവും പുതിയ JN.1 കോവിഡ് ഉപ വകഭേദത്തിന്‍റെയും പശ്ചാത്തലത്തിൽ, വൈറസ് വികസിക്കുകയും ഒപ്പം വളരെ വേഗം മാറുകയും ചെയ്യുന്നുവെന്നും അതിനാല്‍ ശക്തമായ നിരീക്ഷണവും വിവരങ്ങള്‍ പങ്കുവയ്ക്കലും ആവശ്യമാണ് എന്ന് അംഗരാജ്യങ്ങളോട് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചു. ലോകാരോഗ്യ സംഘടന (WHO) വൈറസിന്‍റെ വികസിച്ചുകൊണ്ടിരിക്കുന്നതും മാറുന്നതുമായ  സ്വഭാവത്തെയും ഊന്നിപ്പറയുന്നു, ശക്തമായ നിരീക്ഷണം നിലനിർത്താനും സീക്വൻസിംഗ് ഡാറ്റ പങ്കിടാനും സംഘടന അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. 


അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍  122 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. ഒരു മരണവും കോവിഡ് രോഗബാധ മൂലം കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 


ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകൾ 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60  ആക്ടീവ് കേസുകളാണ് ഉള്ളത്. രണ്ട് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.