ന്യൂഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 47,704 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 14.83 ലക്ഷം പേര്‍ക്കാണ്,കോവിഡ് ബാധിതര്‍ 14,83,157 ആണ്,
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.


കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത് 654 പേര്‍ക്കാണ്.


ആകെ രാജ്യത്ത് കോവിഡ് ബാധയെതുടര്‍ന്ന്‍ മരിച്ചവര്‍ 33,425 ആണ്,


2.25 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്,നിലവില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ ഉള്ളത് 
4,96,988 പേരാണ്,രോഗ മുക്തരായവര്‍ 9,52,744 പേരാണ്,രാജ്യത്തെ രോഗ മുക്തി നിരക്ക് 64.24 ആണ്.


Also Read:ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത് 6,51,902പേര്‍;രോഗ മുക്തര്‍ ഒരു കോടി പിന്നിട്ടു!


 


അതേസമയം രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്,കഴിഞ്ഞ ദിവസം രാജ്യമൊട്ടാകെ പരിശോധിച്ചത് 
5,28,000 സാമ്പിളുകളാണ്.


രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ അഞ്ച് ലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയത്.