ന്യൂഡൽഹി: ചൈനയിലും മറ്റ് രാജ്യങ്ങളിലും കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വ്യാഴാഴ്ച അന്താരാഷ്ട്ര വിമാന യാത്രക്കാർക്കായി മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രണ്ട് ശതമാനം  യാത്രക്കാർ വിമാനത്താവളങ്ങളിൽ റാൻഡം ടെസ്റ്റിന് വിധേയരാകേണ്ടിവരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വിമാനത്തിലെ മൊത്തം യാത്രക്കാരിൽ രണ്ട് ശതമാനം പേർ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിശോധനയ്ക്ക് വിധേയരാകേണ്ടവരെ എയർലൈനുകൾ തിരഞ്ഞെടുക്കുകയും സാമ്പിൾ എടുത്ത ശേഷം അവരെ വിമാനത്താവളത്തിൽ നിന്ന് പോകാൻ അനുവദിക്കുകയും ചെയ്യും. കോവിഡ് പോസിറ്റീവായ സാമ്പിളുകൾ ജീനോം സീക്വൻസിങ്ങിനായി അയക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടികൾ കർശനമാക്കുന്നത്.


ALSO READ: China Covid Situation: ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 10 ലക്ഷത്തോളം കേസുകൾ, മരണം 5000


രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ രണ്ട് ശതമാനം റാൻഡം സാമ്പിൾ ടെസ്റ്റ് ഇന്ത്യ ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ എല്ലാവർക്കും ഇത് നിർബന്ധമാക്കുന്നത് പരിഗണിക്കുമെന്നും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പാർലമെന്റിൽ വ്യക്തമാക്കി. കോവിഡ്-19 സാഹചര്യത്തെക്കുറിച്ചും ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ചും കേന്ദ്ര ആരോ​ഗ്യമന്ത്രി രാജ്യസഭയിൽ വിശദീകരിച്ചു. പ്രധാനമന്ത്രി മോദി രാജ്യത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്യുകയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.


തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ പ്രധാനമന്ത്രി എല്ലാവരോടും അഭ്യർത്ഥിച്ചു. അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിരീക്ഷണ നടപടികൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. “കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല” എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. ഓക്സിജൻ സിലിണ്ടറുകൾ, പിഎസ്എ പ്ലാന്റുകൾ, വെന്റിലേറ്ററുകൾ, മാനവ വിഭവശേഷി എന്നിവ ഉൾപ്പെടെ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും കോവിഡ് സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താനും അദ്ദേഹം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.