ന്യൂഡൽഹി: രാജ്യത്ത് നിലവിൽ കോവിഡ് ബൂസ്റ്റർ ഡോസ് (Booster Dose) എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോ​ഗ്യ വിദഗ്ധർ (Health Experts). കോവിഡ് വാക്സിന്റെ (Covid Vaccine) ആദ്യ ഡോസ് എല്ലാവർക്കും നൽകുന്നതിനാവണം പ്രഥമ പരി​ഗണന നൽകേണ്ടതെന്നും രാജ്യത്തെ ആരോ​ഗ്യ വിദഗ്ധർ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ 15 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ കോവിഡ് വാക്സിന്റെ രണ്ട് ഡോസും ലഭിച്ചിട്ടുള്ളൂ. നിരവധി പേർക്ക് ഇനിയും രോ​ഗം വരാനും സാധ്യതയുണ്ട്. ഇവർക്കൊന്നും ഇപ്പോഴും വാക്സിൻ കിട്ടിയിട്ടില്ലെന്നും ഡൽഹി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ശാസ്ത്രജ്ഞൻ സത്യജിത് രഥ് പറഞ്ഞു.


Also Read: Vaccine Booster Dose : രാജ്യത്ത് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസ് തത്‌ക്കാലം നൽകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു


കുറച്ചു പേർക്ക് മാത്രമായി മൂന്നാമത്തെ ഡോസ് അല്ലെങ്കിൽ ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്നത് ധാർമ്മികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായപൂർത്തിയായവരിൽ 40 ശതമാനം പേർക്ക് ആദ്യ ഡോസ് ലഭിച്ചിട്ടില്ലെന്നും ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെക്കുറിച്ച് ഇന്ത്യ ചിന്തിക്കേണ്ടതില്ലെന്നും പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ശാസ്ത്രജ്ഞ വിനീത ബാൽ പറഞ്ഞു.


Also Read: Covid Booster Vaccine : പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് അനുമതി നൽകി അമേരിക്ക


കൂടാതെ ബൂസ്റ്റർ ഡോസിനേക്കാൾ മുൻഗണന നൽകേണ്ടത് രണ്ട് ഡോസുകൾ നൽകുന്നതിനാണെന്ന് ഐ.സി.എം.ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ ഇതുവരെ മൂന്നാമത്തെ ഡോസ് പുറത്തിറക്കിയിട്ടില്ലെങ്കിലും, മുംബൈയിലെ ചില ആരോഗ്യ പ്രവർത്തകരും രാഷ്ട്രീയക്കാരും ബൂസ്റ്റർ ഷോട്ട് എടുത്തതായി റിപ്പോർട്ടുകളുണ്ട്.


Also Read: Booster Vaccine : സെപ്റ്റംബറിൽ ബൂസ്റ്റർ വാക്‌സിൻ നല്കാൻ ഒരുങ്ങി ജർമ്മനി; ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തെ മറികടന്നാണ് തീരുമാനം


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (PM Modi) ജന്മദിനത്തിൽ കോവിഡ് വാക്‌സിനേഷനിൽ (Vaccination) പുതിയ റെക്കോർഡ് നേടിയിരിക്കുകയാണ് രാജ്യം. വെള്ളിയാഴ്ച (സെപ്റ്റംബർ 17) മാത്രം രാജ്യത്ത് 2.5 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ (Vaccine Dose) നൽകി. കണക്കുകൾ പ്രകാരം അന്നേദിവസം ഒരു സെക്കൻഡിൽ 466 വാക്‌സിൻ ഡോസുകളാണ് ഇന്ത്യയിൽ നൽകിയത്. 


Also Read: Covid വാക്സിന് ശേഷം ഓരോ 6 മാസത്തിലും Booster Dose വേണ്ടിവരുമോ? WHO നല്‍കുന്ന ഉത്തരം


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 30,773 പേർക്കാണ് കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 13.7%  കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Health Ministry) കണക്കുകൾ അനുസരിച്ച് നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,32,158 പേരാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.