Covid Booster Vaccine : പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് അനുമതി നൽകി അമേരിക്ക

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റെഗുലേറ്റർ. ആണ് ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്‌സിൻ നല്കാൻ അനുമതി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 11:33 AM IST
  • രാജ്യത്ത് കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
  • വ്യാഴാഴ്ചയാണ് അമേരിക്ക ബൂസ്റ്റർ ഡോസ് വാക്‌സിൻ അനുമതി നൽകിയ വിവരം അറിയിച്ചത്.
  • യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റെഗുലേറ്റർ. ആണ് ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്‌സിൻ നല്കാൻ അനുമതി നൽകിയത്.
  • അമേരിക്ക കോവിഡ് രോഗബാധയിൽ അടുത്ത വേവിലേക്ക് കടന്നിരിക്കുകയാണ്.
Covid Booster Vaccine : പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസിന് അനുമതി നൽകി അമേരിക്ക

Washington, United States:  അമേരിക്ക രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് കോവിഡ് വാക്‌സിന്റെ ബൂസ്റ്റർ ഡോസിന് അനുമതി നൽകി. രാജ്യത്ത് കോവിഡ് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വ്യാഴാഴ്ചയാണ് അമേരിക്ക ബൂസ്റ്റർ ഡോസ് വാക്‌സിൻ അനുമതി നൽകിയ വിവരം അറിയിച്ചത്. 

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) റെഗുലേറ്റർ. ആണ് ഫൈസർ-ബയോഎൻടെക്, മോഡേണ വാക്സിനുകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്‌സിൻ നല്കാൻ അനുമതി നൽകിയത്. അമേരിക്ക കോവിഡ് രോഗബാധയിൽ അടുത്ത വേവിലേക്ക് കടന്നിരിക്കുകയാണ്.

ALSO READ: Booster Vaccine : സെപ്റ്റംബറിൽ ബൂസ്റ്റർ വാക്‌സിൻ നല്കാൻ ഒരുങ്ങി ജർമ്മനി; ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തെ മറികടന്നാണ് തീരുമാനം

കോവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേക്ക് കടന്ന സഹസാഹര്യത്തിൽ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ പ്രത്യേകിച്ച് ഗുരുതരമായ രോഗത്തിന് സാധ്യതയുണ്ടെന്ന് FDA കമ്മീഷണർ ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു. അതിനാൽ തന്നെ അത്തരം ആളുകൾക്കാണ് കൂടുതൽശ്രദ്ധ നൽകുന്നതെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: Tokyo Covid 19: കോവിഡ് രോഗബാധയിൽ വൻ വർധനവ്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി ജപ്പാൻ

പ്രതിരോധ ശേഷി കുറഞ്ഞ വിഭാഗക്കാരിൽ വാക്‌സിൻ ബൂസ്റ്റർ  വാക്‌സിൻ എടുക്കാൻ ജർമ്മനി മുമ്പ് തന്നെ അനുമതി നൽകിയിരുന്നു. ലോകാരോഗ്യ സംഘന ദരിദ്ര രാജ്യങ്ങൾക്കും വാക്‌സിൻ ലഭിക്കുന്നത് വരെ ബൂസ്റ്റർ വാക്‌സിൻ നിർത്തിവെക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അമേരിക്കയും ബൂസ്റ്റർ വാക്‌സിന് അനുമതി നൽകിയിരിക്കുകയാണ്.

ALSO READ: Covid Delta Outbreak : ചൈനയിൽ വീണ്ടും കോവിഡ് രോഗം പടരുന്നു; ഡെൽറ്റ വകഭേദത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന

പ്രതിരോധ ശേഷി കുറഞ്ഞ പൗരന്മാരുടെ ആരോഗ്യനില ഒന്നുറപ്പ് വരുത്താനാണ് ബൂസ്റ്റർ ഡോസ് നല്കാൻ ഒരുങ്ങുന്നതെന്ന് ജർമ്മനി  വ്യക്തമാക്കിയിരുന്നു. രോഗങ്ങൾ ഉള്ളവർ, പ്രായമായവർ, നഴ്സിംഗ് ഹോമിൽ താമസിക്കുന്നവർ എന്നിവർക്കാണ് ബൂസ്റ്റർ ഡോസ് നല്കാൻ ഒരുങ്ങുന്നത്. ജർമനി ബൂസ്റ്റർ വാക്‌സിൻ നൽകുന്നതോടൊപ്പം ഇതുവരെ വക്സിനഷൻ ശരിയായ രീതിയിൽ നല്കാൻ കഴിയാത്ത രാജ്യങ്ങൾക്ക് 30 മില്യൺ വാക്‌സിൻ ഡോസുകൾ ഡോണെറ്റ് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News