New Delhi : രാജ്യത്ത് ഏതാനും ചില സംസ്ഥാനങ്ങളിൽ മത്രമാണ് Covid കേസുകൾ ഉയർന്ന് നിൽക്കുന്നതെന്നും അവിടുത്തെ ജനങ്ങൾ കോവിഡ് പ്രതിരോധത്തിന് അനാസ്ഥ കാണിക്കുന്നുയെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രി Harsha Vardhan. ഇതാണ് വീണ്ടും ​ഗണ്യമായി രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കാൻ കാരണമെന്ന് മന്ത്രി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളിൽ 85 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കിൽ വ്യക്തമാക്കുന്നു.


ALSO READ : Kerala Covid Update: 1054 പേര്‍ക്ക് കോവിഡ്,ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.74


ഈ സംസ്ഥാനങ്ങളിൽ ​ഗണ്യമായി കോവിഡ് കേസിൽ വർധനയ്ക്കുള്ള കാരണം ഇവിടെ നിന്നുള്ള ജനങ്ങളുടെ അനാസ്ഥയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനങ്ങൾ സാമൂഹിക അകലം പാലിക്കാറില്ലെന്നും ബാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാറില്ലെന്നും ഹർഷ വർധൻ പറഞ്ഞു. കൂടാതെ നേരത്തെ എങ്ങനെയാണോ കോവിഡ് പ്രതിരോധം നടത്തിയിരുന്നത് അതുപപോലെ പാലിക്കാ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. 


കോവിഡ് മഹാമാരിയുടെ ചെറുക്കുന്നതിനായി ഇന്ത്യ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരുപാട് മുൻപന്തിയിലാണെന്ന് മന്ത്രി പറ‍ഞ്ഞു. വൈറസിന്റെ പ്രതിരോധത്തിനായി സ്വീകരിച്ച വന്നിരുന്ന നടപടികൾ അതേപടി തുടരാനാണ് മന്ത്രി ആവശ്യപ്പെട്ടു.


ALSO READ : Kuwait:പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ Covid Vaccine, സ്വീകരിക്കാത്തവര്‍ക്ക് കടുത്ത ശിക്ഷ


കഴിഞ്ഞ് ദിവസത്തെ തിങ്കാളാഴ്ചയിലെ കോവിഡ് കണക്ക് പ്രകാരം ഇന്ത്യയിൽ 26,291 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ​ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ്  നിലവിൽ രാജ്യത്ത് ഏറ്റവും കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 


ALSO READ : Covid Vaccine: രണ്ട് ഡോസുകള്‍ തമ്മില്‍ 28 ദിവസത്തെ ഇടവേളയുടെ ആവശ്യകത എന്ത്


രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളിൽ 85 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. കൂടാതെ രാജ്യത്തെ കോവിഡ് മരണങ്ങളിൽ 82 ശതമാനവും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. അതിനിടെ ​ഗുജറാത്ത് കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അഹമ്മദബാദിൽ നടക്കുന്ന ഇന്ത്യ ഇം​ഗ്ലണ്ട് ട്വന്റി20 മത്സരങ്ങൾക്ക് ഇന്നുമുതൽ കാണികൾക്ക് പ്രവേശനമില്ല.